Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓര്‍മകള്‍ തണല്‍വിരിച്ച...

ഓര്‍മകള്‍ തണല്‍വിരിച്ച കലാലയമുറ്റത്ത് അവര്‍ ഒത്തുചേര്‍ന്നു

text_fields
bookmark_border
പട്ടിക്കാട്: കൗമാരകാലത്തി​െൻറ ഓര്‍മകളും സ്വപ്നങ്ങളും തണല്‍വിരിച്ച കലാലയമുറ്റത്ത് 19 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുചേര്‍ന്നു. പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 1997--98 വര്‍ഷം ഒമ്പത് എം ഡിവിഷനില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികളാണ് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഒത്തുകൂടിയത്. പൂർവ വിദ്യാർഥി സംഗമം വികാസ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രസാദ് ചോലയില്‍, ഷിഹാബ് മഠത്തില്‍, സന്തോഷ് വേങ്ങൂര്‍, ടി.കെ. ദില്‍ഷാദ്, വാസു വേങ്ങൂര്‍, മുസ്തഫ വേങ്ങൂര്‍, നാരായണന്‍ മണ്ണാര്‍മല, ദീപക് കീഴാറ്റൂര്‍, ശിഹാബുദ്ദീന്‍ മച്ചിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സവാദ് ശാന്തപുരം നന്ദി പറഞ്ഞു. രക്ഷാകർതൃ സംഗമം പള്ളിക്കുത്ത്: അൽ മദ്റസത്തുൽ ഇസ്ലാമിയ കിഴക്കെ പള്ളിക്കുത്ത് 2017-18 അധ്യയന വർഷത്തിലെ രക്ഷാകർതൃ സംഗമം എം.ഇ. ബാസിം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പി. ഹാരിസ്, വി.കെ. ഹനീഫ, ടി. മുഹമ്മദലി എന്നിവർ സംസാരിച്ചു. ഒ.പി. ഫാദിൽ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. ടി. മുസാഫിർ, വി.കെ. സറീന, കെ. ഖദീജ, എം. സാബിറ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story