Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:20 AM GMT Updated On
date_range 24 July 2017 8:20 AM GMTഅഞ്ചാമത് അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ് സമാപിച്ചു
text_fieldsbookmark_border
അഞ്ചാമത് അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ് സമാപിച്ചു കോടഞ്ചേരി: പുലിക്കയം ചാലിപ്പുഴയിൽ നടന്നുവരുന്ന അഞ്ചാമത് അന്താരാഷ്ട്ര കയാക്കിങ് ഫെസ്റ്റ് സമാപിച്ചു. റാപ്പിഡ് രാജയായി വിൽഹാൻഡ് (ന്യൂസിലൻഡ്), റാപ്പിഡ് റാണിയായി ഗൂലിയോ സഗ്നോനി (ഇറ്റലി) എന്നിവരെ തെരഞ്ഞെടുത്തു. പുലിക്കയത്ത് നടന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻറ് അഗസ്ത്യൻ, ടൂറിസം ജോയൻറ് ഡയറക്ടർ അനിതകുമാരി, ജില്ല പഞ്ചായത്തംഗം വി.ഡി. ജോസഫ്, ഒാർഗനൈസർ ജേക്കബോ നെരൂദ, മാണിക് തനേജ എന്നിവർ സംസാരിച്ചു. അടുത്ത വർഷം ജൂലൈ 18 മുതൽ 22 വരെ ഫെസ്റ്റ് നടത്താൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story