Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചേലേമ്പ്ര പഞ്ചായത്ത്...

ചേലേമ്പ്ര പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച്

text_fields
bookmark_border
തേഞ്ഞിപ്പലം: പനി മരണങ്ങളും പനിബാധിതരുടെ എണ്ണവും വർധിച്ചിട്ടും ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരെ നിയമിക്കാത്ത ഭരണസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് ചേലേമ്പ്ര പഞ്ചായത്ത് ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി. 'ഗ്രാമം ആരാമം' മാലിന്യമുക്ത പദ്ധതിയിലെ അഴിമതിയുടെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ മാർച്ചിൽ പ്രതിഷേധമുയർന്നു. ഡോ. വി.പി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അണ്ടിശ്ശേരി ഉണ്ണി അധ്യക്ഷത വഹിച്ചു. കെ. റഫീഖ്, ടി.പി. ഗോപി, സി. ഹസൻ, എം.കെ. സൈതലവി, വി.പി. ഉമറുൽ ഫാറൂഖ്, ഇക്ബാൽ പൈങ്ങോട്ടൂർ, ജിതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.വി. അബ്ദുല്ല, കെ. റഷീദ്, എം. ചാത്തു, പി.എ. ജൈസൽ, കെ. വേലായുധൻ, കെ.പി. മുനീർ, കെ.ടി. സഹദ്, പി. കോയ, എ. മുജീബ്, സി.പി. അശ്റഫ്, ബാവ പെരുന്നിരി, പി. അൻവർ, എം.കെ. റഫീഖ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story