Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശ്രീലങ്കയിൽനിന്ന്​...

ശ്രീലങ്കയിൽനിന്ന്​ ബോട്ടിൽ തമിഴ്​നാട്ടിലെത്തിയ പാക്​ പൗരൻ അറസ്​റ്റിൽ

text_fields
bookmark_border
രാമനാഥപുരം: ശ്രീലങ്കയിൽനിന്ന് ബോട്ടിൽ തമിഴ്നാട്ടിലെ ഏർവാടിയിലെത്തിയ പാകിസ്താൻ പൗരൻ അറസ്റ്റിൽ. കറാച്ചി സ്വദേശി മുഹമ്മദ് യൂനുസിനെ ഏർവാടിയിലെ ലോഡ്ജിൽനിന്നാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിൽപനയുൾപ്പെടെ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ഇയാളുടെ കൈവശം പാസ്പാർേട്ടാ വിസയോ ഉണ്ടായിരുന്നില്ല. 2500 പാകിസ്താൻ രൂപയും 3000 ഇന്ത്യൻ രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തു. ഇയാൾക്ക് മയക്കുമരുന്ന് കൈമാറാമെന്ന് വാഗ്ദാനം ചെയ്ത രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്്.
Show Full Article
TAGS:LOCAL NEWS 
Next Story