Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:16 AM GMT Updated On
date_range 24 July 2017 8:16 AM GMTപഠനത്തിന് പണം കണ്ടെത്താൻ പങ്കാളിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു
text_fieldsbookmark_border
പഠനത്തിന് പണം കണ്ടെത്താൻ പങ്കാളിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു കോംഗോ സ്വദേശി അറസ്റ്റിൽ ബംഗളൂരു: പഠനത്തിനാവശ്യമായ പണം കണ്ടെത്തുന്നതിന് പങ്കാളിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസിൽ കോംഗോ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിയാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. യുവതിയെ മർദിച്ച് 11 തവണ ഇദ്ദേഹം ഗർഭം അലസിപ്പിച്ചു. ഔദ്യോഗികമായി ഇവർ വിവാഹിതരല്ലെങ്കിലും ഒരുമിച്ചായിരുന്നു നഗരത്തിൽ താമസം. ഗുലോർ മാജിക്കാണ് (29) അറസ്റ്റിലായത്. ഏഴു വർഷമായി യുവതിയെ ഇദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. നഗരത്തിൽ സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന വഴിയാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. 2010ലാണ് സഹപാഠികളായ ഇവർ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. മാജിക് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായി യുവതി പരാതിയിൽ പറയുന്നു. യുവതിക്ക് മോതിരവും കൈമാറി. തുടർന്നാണ് ഇരുവരും വാടക വീട്ടിലേക്ക് താമസം മാറുന്നത്. ഇതിനിടെ മാജിക്കിന് രക്ഷിതാക്കൾ പണം അയക്കുന്നത് നിർത്തി. സാമ്പത്തികമായി പ്രയാസത്തിലായതോടെയാണ് യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചത്. യുവതിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. പൊലീസ് അതിക്രമം: പ്രവീൺ സൂദിനെ സ്ഥലംമാറ്റണമെന്ന് ഹിന്ദി വിരുദ്ധ പ്രക്ഷോഭകർ ബംഗളൂരു: ഹിന്ദി വിരുദ്ധ സമരത്തിനിടെ പ്രവർത്തകരെ പൊലീസ് കൈയേറ്റം ചെയ്തെന്ന് കുറ്റപ്പെടുത്തി കർണാടക രക്ഷണ വേദികെ (കെ.ആർ.വി) പ്രവർത്തകർ രംഗത്ത്. സിറ്റി പൊലീസ് കമീഷണർ പ്രവീൺ സൂദിനെ സ്ഥലംമാറ്റണമെന്നും പ്രവർത്തകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും എഴുത്തുകാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കമീഷണർ ശനിയാഴ്ച താക്കീത് നൽകിയിരുന്നു. നമ്മ മെട്രോ ബോർഡുകളിൽ കരി തേച്ചതുമായി ബന്ധപ്പെട്ട് 36 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story