Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:12 AM GMT Updated On
date_range 2017-07-24T13:42:58+05:30മണ്ണാൻ വണ്ണാൻ സമുദായസംഘം സംസ്ഥാനസമ്മേളനം സമാപിച്ചു
text_fieldsമണ്ണാൻ വണ്ണാൻ സമുദായസംഘം സംസ്ഥാനസമ്മേളനം സമാപിച്ചു നീലേശ്വരം: പട്ടികജാതി–വർഗ പീഡനനിരോധനനിയമം നടപ്പാക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂഷന് വിധേയമാക്കണമെന്ന് നീലേശ്വരത്ത് ചേർന്ന മണ്ണാൻ വണ്ണാൻ സമുദായസംഘം 13ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ബോർഡ്, കോർപറേഷൻ ചെയർമാൻ നിയമനങ്ങളിൽ പ്രാതിനിധ്യം നൽകുക, തെയ്യങ്ങളുടെ വൈവിധ്യമാർന്ന രൂപങ്ങളുടെയും തെയ്യക്കോപ്പുകളുടെയും മുഖത്തെഴുത്ത്, കളംവര തുടങ്ങിയവയുടെയും പ്രദർശനത്തിന് മ്യൂസിയം അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. നീലേശ്വരം നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡൻറ് എൻ. അശോകൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ പി.വി. രാധാകൃഷ്ണൻ, കോഴിക്കോട് ജില്ല പ്രസിഡൻറ് പി. ശ്രീധരൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗം ടി.പി. ബാലൻ, കെ.വി. കുമാരൻ എന്നിവർ സംസാരിച്ചു. പ്രതിനിധിസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഒ.കെ. വിശ്വനാഥൻ പ്രവർത്തനറിപ്പോർട്ടും സംസ്ഥാന ട്രഷറർ എം. ജയന്ത് വരവുെചലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഒ.കെ. വിശ്വനാഥൻ സ്വാഗതവും ജോയൻറ് സെക്രട്ടറി കെ. മോഹനൻ നന്ദിയും പറഞ്ഞു.
Next Story