Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുവ്വൂർ വികസനത്തിനായി​ ...

തുവ്വൂർ വികസനത്തിനായി​ ദാഹിക്കുന്നു

text_fields
bookmark_border
പ്രാഥമിക സൗകര്യങ്ങൾ ലഭിക്കാൻ ഇനിയുമേറെ തുവ്വൂർ: വികസനത്തിനായുള്ള തുവ്വൂർ ഗ്രാമപഞ്ചായത്തി​െൻറ കാത്തിരിപ്പ് തുടരുന്നു. സമീപ പഞ്ചായത്തുകളെല്ലാം വികസനത്തിൽ മുന്നേറി കൈവരിച്ച നേട്ടങ്ങൾ ഇവിടെ ഇനിയുമെത്തിയില്ല. ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചിട്ട് വർഷങ്ങളേറെയായെങ്കിലും ആരോഗ്യ, പൊതുഗതാഗത രംഗവും കുടിവെള്ള വിതരണവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഇൗ പ്രദേശം ഏറെ പിറകിലാണ്. മുപ്പത്തി അയ്യായിരത്തോളം ജനസംഖ്യയുള്ള തുവ്വൂരിൽ ഭൂരിഭാഗവും നിർധനരാണ്. ഇത്രയും ജനസംഖ്യയുള്ള ഇവിടെ ഒരു വില്ലേജ് ഓഫിസ് മാത്രമാണുള്ളത്. ഇതുകാരണം ജനങ്ങൾക്ക് ലഭിക്കേണ്ട പല സേവനങ്ങളും വൈകാൻ ഇടവരുന്നു. വില്ലേജ് വിഭജനമെന്ന ആവശ്യം ശക്തമാണ്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുേമ്പാഴും പ്രാഥമിക ആരോഗ്യ കേന്ദ്രം പരാധീനതകളിൽനിന്ന് മോചിതമായിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയോ കൂടുതൽ സൗകര്യങ്ങേളാ ഇതുവരെയായിട്ടില്ല. മാസത്തിൽ ആയിരങ്ങളാണ് ചികിത്സ തേടി ഇവിടെയെത്തുന്നത്. എന്നാൽ, ഒരുഡോക്ടറുടെ സേവനം മാത്രമായതിനാൽ രോഗികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതിക്കേടിലാണ്. ആശുപത്രിയുടെ വികസനത്തിനാവശ്യമായ ഭൂമി ഉണ്ടെങ്കിലും കെട്ടിട സൗകര്യം പരിമിതമാണ്. ജവഹർ സ്പോർട്സ് ക്ലബും പഞ്ചായത്തുമായി സഹകരിച്ചാണ് ഈ ഭൂമി വാങ്ങി നൽകിയത്. ഗവ. ഹോമിയോ ആശുപത്രി കെട്ടിടം സ്വന്തമായ കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നത്. ഹോമിയോ ഡിസ്പെൻസറി നിർമിക്കാൻ െറയിൽവേ സ്റ്റേഷന് സമീപം വാങ്ങിയ ഭൂമി കാട്മൂടി കിടക്കുകയാണ്. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാത കടന്നുപോകുന്ന തുവ്വൂരിലൂടെ ദിനംപ്രതി അമ്പതോളം ബസുകൾ നിരവധി തവണ സർവിസ് നടത്തുന്നുണ്ടെങ്കിലും ബസ് സ്റ്റാൻഡി​െൻറ അഭാവം നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബസുകൾക്ക് പാർക്ക് ചെയ്യാൻ പോലും സംവിധാനമില്ലാത്തതും പ്രയാസമാണ്. നേരത്തേ ബസ് സ്റ്റാൻഡിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും രാഷ്ട്രീയ പടലപ്പിണക്കത്തിൽ സ്റ്റാൻഡിനുള്ള ശ്രമം പാതി വഴിയിൽ നിലക്കുകയായിന്നു. നിരവധിപേർ യാത്ര ചെയ്യുന്ന മാതോത്ത് അക്കരപ്പുറം കോസ് വേയിലൂടെ മഴക്കാലമായാൽ ഗതാഗതം അപകടകരമാണ്. കാലവർഷം കനത്താൽ ദിവസങ്ങൾ പാലം വെള്ളത്തിനടിയിലാകും. ഇതുകാരണം ഇരുഭാഗത്തുമുള്ളവർക്ക് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടിവരുന്നു. രാഷ്ട്രീയകക്ഷികളും മറ്റു നടത്തുന്ന ഏഴ് സ്വകാര്യ ബാങ്കുകൾ വിജയകരമായി തുവ്വൂരിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ദേശസാത്കൃത ബാങ്കില്ലാത്തത് കർഷകർക്കും വിദ്യാർഥികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ദേശസാത്കൃത ബാങ്കുകളുടെ സേവനം ലഭിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ദേശസ്ക്യത ബാങ്കിന് തുരങ്കം വെക്കുന്നത് രാഷ്ട്രീയ കക്ഷികളാണെന്ന ആരോപണവുമുണ്ട്. സൗകര്യത്തോടെയുള്ള വായനശാലയും ഇവിടെ ഇല്ല. 1961ൽ ആരംഭിച്ച മംഗളോദയം വായനശാല ജീർണിച്ച വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുസ്തകങ്ങൾ വെക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല. നിലവിലെ കെട്ടിടത്തിൽനിന്ന് മാറാൻ കെട്ടിട ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്. സൗകര്യമുള്ള കെട്ടിടം ലഭിക്കാതെ പ്രതിസന്ധിയിലാണ് വായനശാല പ്രവർത്തകർ. സുലഭമായി വെള്ളം ഒഴുകുന്ന ഒലിപ്പുഴ ഉണ്ടായിട്ടും ആധുനിക സൗകര്യത്തോടെയുള്ള കുടിവെള്ള പദ്ധതി ഇന്നും തുവ്വൂരിന് അന്യമാണ്. പഞ്ചായത്തി​െൻറ പലഭാഗത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. തുവ്വൂർ െറയിൽവേ ഹാൾട്ടിങ് സ്റ്റേഷൻ കാറ്റഗറിയിൽതന്നെ നിൽക്കുകയാണ്. നേരത്തേ സ്റ്റേഷൻ ആയിരുന്നെങ്കിലും പിന്നീട് ഹാൾട്ടിങ് സ്റ്റേഷനാക്കി തരം താഴ്ത്തുകയായിരുന്നു. സ്റ്റേഷൻ മാസ്റ്ററും മറ്റുമുള്ള സേവനം ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഏജൻറുകളാണ് ടിക്കറ്റ് വിൽക്കുന്നത്. യാത്രക്കാർ വർധിച്ചിട്ടും സ്റ്റേഷനാക്കി ഉയർത്തിയിട്ടില്ല. ക്രോസിങ് സ്റ്റേഷൻ ആക്കാനാവശ്യമായ സ്ഥലസൗകര്യം ഇവിടെയുണ്ട്. ഫോട്ടോ: തുവ്വൂർ-അക്കരപ്പുറം റൂട്ടിലെ മാതോത്ത് കോസ്വേ
Show Full Article
TAGS:LOCAL NEWS 
Next Story