Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:40 AM GMT Updated On
date_range 23 July 2017 8:40 AM GMTആദിവാസി സ്ത്രീയെ പീഡിപ്പിച്ച ബംഗാൾ സ്വദേശിക്ക് തടവും പിഴയും
text_fieldsbookmark_border
മഞ്ചേരി: ആദിവാസിയായ 40കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ബംഗാൾ സ്വദേശിക്ക് ഏഴുവർഷം തടവും 25,000 രൂപ പിഴയും. പശ്ചിമ ബംഗാൾ പർഗാനാസ് ജില്ലയിലെ നാഗേന്ദ്രഗജ് സ്വദേശി പറ്റ്ല കൊക്കനെയാണ് (36) മഞ്ചേരി പട്ടികജാതി പട്ടികവർഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. പിഴ സംഖ്യ പരാതിക്കാരിക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ജോലിക്കുപോവുന്ന സമയം യുവതിയെ പരിചയപ്പെടുകയും പിന്നീട് മൊബൈൽ ഫോൺ വഴി ബന്ധം നിലനിർത്തുകയും ചെയ്ത പ്രതി വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി പ്രണയം നടിച്ച് പീഡിപ്പിച്ചതായാണ് കേസ്. വിചാരണമധ്യേ പ്രതിയുടെയും കുഞ്ഞിെൻറയും രക്തസാമ്പിളുകൾ ഡി.എൻ.എ ടെസ്റ്റിനയച്ചിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർമാരായ കെ.കെ. അബ്ദുല്ലക്കുട്ടി, അബ്ദുൽ സത്താർ തലാപ്പിൽ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story