Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 8:39 AM GMT Updated On
date_range 23 July 2017 8:39 AM GMTറേഷൻ കാർഡ് അപാകത: യൂത്ത് ലീഗ് ധർണ നടത്തി
text_fieldsbookmark_border
ചെർപ്പുളശ്ശേരി: റേഷൻ കാർഡിെല അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. പരാതികൾ സമർപ്പിക്കാനുള്ള സമയം ജൂലൈ 30ൽനിന്ന് നീട്ടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഗവ. ആശുപത്രി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് വില്ലേജ് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. ധർണ യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് സി.എ. സാജിത്ത് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ഹക്കീം ചെർപ്പുളശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മുൻസിപ്പൽ പ്രസിഡൻറ് സൽമാൻ കുടമംഗലം അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ ദുറാനി, എൻ.സി. ഉമ്മർ, അബു പറക്കാടൻ, മജിദ് കുറ്റിക്കാട്, നഗരസഭാംഗം വി.പി. നിഷാദ്, നാസർ ഉങ്ങിൻ തറ, മുനീർ തള്ളച്ചിറ, ബഷീർ കാട്ടുകണ്ടം, ഹഷിം മുഹമ്മദ്, ഇഖ്ബാൽ വിട്ടിക്കാട് എന്നിവർ സംസാരിച്ചു. റേഷൻ കാർഡിെല അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചെർപ്പുളശ്ശേരിയിൽ മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ വില്ലേജ് ഓഫിസ് മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story