Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനധികൃത വൈദ്യുത...

അനധികൃത വൈദ്യുത വേലിയിൽനിന്ന്​ ഷാഫിയും ഉസ്മാനും രക്ഷപെട്ടത് തലനാരിഴക്ക്​

text_fields
bookmark_border
മാമാങ്കര സ്വദേശി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന എടക്കര: സുബഹ് നമസ്‌കാരത്തിന് പള്ളിയിലേക്ക് പോയ യുവാക്കള്‍ അനധികൃത വൈദ്യുത വേലിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. വഴിക്കടവ് താഴെ മാമാങ്കരയിലെ വള്ളിക്കാടന്‍ ഷാഫി, വെള്ളക്കുന്നന്‍ ഉസ്മാന്‍ എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടത്. പള്ളിയിലേക്ക് പോകുന്ന വഴിയില്‍ സ്ഥാപിച്ച അനധികൃത വൈദ്യുത വേലിയില്‍ കാട്ടുപന്നി കുടുങ്ങിക്കിടക്കുന്നത് കണ്ടതുെകാണ്ട് മാത്രമാണ് ഇരുവരും രക്ഷപ്പെട്ടത്. ഉടന്‍ ഇവര്‍ വിവരം വഴിക്കടവ് പൊലീസ് സ്റ്റേഷനിലും വനം സ്റ്റേഷനിലും അറിയിച്ചു. പൊലീസും വനം ജീവനക്കാരും എത്തിയപ്പോഴേക്കും കാട്ടുപന്നിയെ കെണിെവച്ചവര്‍ മാറ്റിയിരുന്നു. സംഭവമറിഞ്ഞ് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് മാമാങ്കര സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഒന്നര വര്‍ഷം മുമ്പ് കോയിക്കര മാത്യു എന്ന യുവ കര്‍ഷകന്‍ മാമാങ്കരയില്‍ അനധികൃത വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു. കേസിലെ പ്രതികള്‍ ഇപ്പോഴും നാട്ടില്‍ സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയസമ്മർദം കാരണം മാത്യു കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല. അനധികൃത വൈദ്യുതി വേലി സ്ഥാപിച്ച് മൃഗങ്ങളെ വേട്ടയാടി വില്‍ക്കുന്ന സംഘങ്ങള്‍ പ്രദേശത്ത് വ്യാപകമാണ്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ്, വനം വകുപ്പുകള്‍ തയാറാകുന്നില്ല. ഷൂട്ടൗട്ട്‌ ടൂർണമ​െൻറ് പൂക്കോട്ടുംപാടം: ന്യൂ കാസിൽ ആർട്സ്‌ ആൻഡ് സ്പോർട്സ്‌ ക്ലബ് ചുണ്ടക്കുന്ന് കൂരാട്‌ ഞായാറാഴ്ച വൈകീട്ട് ഏഴു മണിക്ക് ചുണ്ടക്കുന്നിൽ കേരള ഷൂട്ടൗട്ട്‌ ടൂർണെമൻറ് സംഘടിപ്പിക്കുന്നു. ടീമുകൾ താഴെ നമ്പറുകളിൽ ബന്ധപ്പെടുക: 9544772808, 9745636352, 9447553300.
Show Full Article
TAGS:LOCAL NEWS 
Next Story