Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഴിക്കടവില്‍...

വഴിക്കടവില്‍ െഡങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചു

text_fields
bookmark_border
---നിലമ്പൂർ: ഡെങ്കിപ്പനി ബാധിച്ച് വഴിക്കടവില്‍ ഒരാള്‍ മരിച്ചു. ആനമറി വാല്‍പ്പറമ്പന്‍ മുഹമ്മദാലിയാണ് (50) മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് എടക്കരയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം കലശലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ എേട്ടാടെ മരിച്ചു. ഭാര്യ: സുലൈഖ. മക്കള്‍: അസ്മാന, അന്‍ഷിദ, അഫ്‌സല്‍. മരുമക്കള്‍: കമറുദ്ദീന്‍, അഫ്‌നാസ്. ഇതോടെ വഴിക്കടവിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. പടം.4- എലിപ്പനി ബാധിച്ച് മരിച്ച മുഹമ്മദാലി
Show Full Article
TAGS:LOCAL NEWS 
Next Story