Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:28 AM GMT Updated On
date_range 22 July 2017 8:28 AM GMTഎം.ഇ.എസ് പൊന്നാനിയില്‍ 'നിര്‍ഭയ' പരിശീലനം
text_fieldsbookmark_border
പൊന്നാനി: സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി കേരള പൊലീസ് നടപ്പാക്കുന്ന 'നിർഭയ' യുടെ ഭാഗമായി എം.ഇ.എസ് പൊന്നാനി കോളജിലെ പെണ്‍കുട്ടികള്‍ക്ക് ഏകദിന പരിശീലനക്കളരി സംഘടിപ്പിച്ചു. ഹെല്‍ത്ത് ക്ലബും പൊന്നാനി പൊലീസ് സ്റ്റേഷനും സംയുക്തമായി സംഘടിപ്പിച്ച പരിശീലനക്കളരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സണ്ണി ചാക്കോ ഉദ്ഘാടനം ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വാസുണ്ണി പരിശീലന പരിപാടി വിശദീകരിച്ചു. കോളജിലെ തെരഞ്ഞെടുത്ത നൂറോളം പെണ്‍കുട്ടികള്‍ക്ക് വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീജ രാജു, സുബിന എന്നിവര്‍ പരിശീലനം നൽകി. എസ്.ഐ കെ.പി. വാസു സംസാരിച്ചു. കോളജ് പ്രിന്‍സിപ്പൽ ഡോ. ടി.പി. അബ്ബാസ് അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. ഷറീന നന്ദി പറഞ്ഞു. CAPTION Tir p1 പൊന്നാനി എം.ഇ.എസ് കോളജിൽ നടത്തിയ നിര്‍ഭയ പരിശീലന പരിപാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സണ്ണി ചാക്കോ ഉദ്്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story