Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:28 AM GMT Updated On
date_range 2017-07-22T13:58:38+05:30നഗരസഭയോഗ തീരുമാനങ്ങള്‍ ഇനി ഓണ്‍ലൈനിലും
text_fieldsവളാഞ്ചേരി: ലഭ്യമാകും. തദ്ദേശ സര്‍ക്കാറുകളുടെ യോഗ നടപടികളുടെ നടത്തിപ്പിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയാറാക്കിയ സകര്‍മ്മ എന്ന വെബ്സൈറ്റ് വഴി നഗരസഭയോഗങ്ങള്‍ ചിട്ടപ്പെടുത്താന്‍ തുടങ്ങിയതിലൂടെയാണ് ഈ സംവിധാനം വളാഞ്ചേരിയിലും നടപ്പാക്കാനായത്. https://meeting.lsgkerala.gov.in/ എന്ന വൈബ്സൈറ്റില്‍ യോഗവിവരവും നിശ്ചിത ദിവസത്തെ മിനുട്സും ലഭ്യമാകും. തീരുമാനങ്ങളുടെ അച്ചടിച്ച പതിപ്പും ലഭിക്കും. നഗരഭരണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിെൻറ ഭാഗമായാണ് ഈ നടപടിയെന്ന് നഗരസഭാധ്യക്ഷ എം. ഷാഹിന ടീച്ചര്‍ പറഞ്ഞു. നഗരസഭ സെക്രട്ടറി ടി.കെ. സുജിത്തിെൻറ നിർദേശപ്രകാരം സൂപ്രണ്ട് എന്‍.എ. ജയകുമാര്‍, ടെക്നിക്കല്‍ അസിസ്റ്റൻറ് മുഹമ്മദ് മുബഷീര്‍ എന്നിവരാണ് നഗരസഭയോഗ തീരുമാനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയ നടപ്പാക്കിയത്.
Next Story