Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:26 AM GMT Updated On
date_range 2017-07-22T13:56:54+05:30പൂട്ടിയിട്ട വീട്ടിൽ മോഷണം; ഒരാൾ അറസ്റ്റിൽ
text_fieldsവടക്കഞ്ചേരി: മംഗലം ഡാം ചിറ്റടിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 3.75 ലക്ഷം കവർന്ന കേസിൽ സമീപവാസിയെ മംഗലം ഡാം പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റടി പ്ലാപറമ്പിൽ സദാനന്ദനാണ് (ബാബു-60) അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ചിറ്റടിയിൽ വാടകക്ക് താമസിക്കുന്ന പീച്ചി സ്വദേശി സുകുമാരെൻറ വീട്ടിൽനിന്ന് പണം നഷ്ടപ്പെട്ടത്. ഇയാൾ വാഹനം വിറ്റ പണം കിടപ്പുമുറിയിൽ സൂക്ഷിച്ചതാണെന്ന് പറയുന്നു. ഗ്യാസ് സ്റ്റൗ, മരം മുറിക്കുന്ന കട്ടർ എന്നിവയും മോഷണം പോയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. ബാബുവിെൻറ വീട്ടിൽനിന്ന് 1,43,200 രൂപയും ഗ്യാസ് സ്റ്റൗ, കട്ടർ എന്നിവയും പൊലീസ് കണ്ടെടുത്തു. ബാക്കി തുകയെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. ബാബുവിെൻറ വീടിന് സമീപം പ്ലാസ്റ്റിക് ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഇയാളുടെ പേരിൽ നിരവധി മോഷണക്കേസുകളുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മംഗലം ഡാം എസ്.ഐ എം. ശിവദാസൻ, അഡീഷനൽ എസ്.ഐമാരായ രാധാകൃഷ്ണൻ, വർഗീസ്, എ.എസ്.ഐ ശ്രീധരൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജയപ്രകാശൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഉക്കാഷ്, ജയൻ, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. CAPTION pg6 മോഷണക്കേസിൽ അറസ്റ്റിലായ സദാനന്ദൻ
Next Story