Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒറ്റപ്പാലം റെയിൽവേ...

ഒറ്റപ്പാലം റെയിൽവേ സ്​റ്റേഷനിൽനിന്ന്​ നാല്​ കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽനിന്ന് നാല് കിലോ കഞ്ചാവുസഹിതം ഒരാൾ അറസ്റ്റിൽ. കോഴിക്കോട് മാങ്ങാട്ടുകണ്ടിപ്പറമ്പ് നല്ലൂർവീട്ടിൽ ജിഷ്ണുവാണ് അറസ്റ്റിലായത്. എക്സൈസ് സർക്കിൾ പാർട്ടി, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, പാലക്കാട് എക്സൈസ് ഇൻറലിജിൻസ് ബ്യൂറോ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എം. വിനീത് കാരാണി, എക്സൈസ് ഇൻസ്‌പെക്ടർമാരായ രജനീഷ്, ഇ. ഗോപി, പ്രിവൻറിവ് ഓഫിസർമാരായ സജീവ്, വിപിൻ‌ദാസ്, സന്തോഷ്‌കുമാർ, പി.എൻ. രാജേഷ്‌കുമാർ, കെ.ജെ. ഓസ്റ്റിൻ, സി.വി. രാജേഷ്‌കുമാർ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഇ.ടി.കെ. പവിത്രൻ, സജി അഗസ്റ്റിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഉണ്ണി ഉഷസ്, കെ.പി. രാജേഷ്, സജീബ് റോയ്, വിനായകൻ, ഷാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story