Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:26 AM GMT Updated On
date_range 2017-07-22T13:56:54+05:30മലപ്പുറത്ത് ലഹരിവേട്ട; ജില്ലയിലാദ്യമായി എൽ.എസ്.ഡി പിടികൂടി
text_fieldsമലപ്പുറം: ജില്ലയിൽ ആദ്യമായി സ്റ്റിക്കർ രൂപത്തിൽ ഉപയോഗിക്കുന്ന മയക്കുമരുന്നായ എൽ.എസ്.ഡിയുമായി (ലൈസർജിക് ആസിഡ് ഡൈ ഈതൈൽ അമൈഡ്) യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. വളാഞ്ചേരി പൈങ്കണ്ണൂർ വരിക്കോടൻ വീട്ടിൽ സാദിഖാണ് (22) പിടിയിലായത്. ഫോണിൽ സംസാരിച്ച് തന്ത്രപരമായാണ് പ്രതിയെ കുടുക്കിയത്. ഫോൺ സംഭാഷണത്തിന് കോഡ് ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്. വളാഞ്ചേരിയിലെ പെട്രോൾ പമ്പിന് സമീപം നടന്ന വാഹന പരിശോധനയിലേക്ക് പ്രതിയെ എത്തിച്ചാണ് ആഡംബര ബൈക്ക് സഹിതം പിടികൂടിയത്. 13 സ്റ്റിക്കറുകളിലായി 310 മില്ലിഗ്രാം മയക്കുമരുന്നാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ഒരു സ്റ്റിക്കറിന് 3,000 രൂപ വിലവരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സ്റ്റിക്കറായതിനാൽ ഇത് കണ്ടെത്താൻ ഏറെ പ്രയാസമാണ്. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായ സൂചനയെ തുടർന്നാണ് എക്സൈസ് അന്വേഷണം തുടങ്ങിയത്. പ്രതിക്ക് 20 വർഷം വരെ തടവ് ലഭിക്കാവുന്ന കേസാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണർ അനിൽകുമാറിെൻറ നിർദേശപ്രകാരമായിരുന്നു പരിശോധന. ഇൻസ്പെക്ടർ പി. ശ്രീരാജ്, അസി. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ബഷീർ, പ്രിവൻറിവ് ഓഫിസർമാരായ വി. നൗഷാദ്, ടി. സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദലി, പ്രഭാകരൻ പള്ളത്ത്, പി. പ്രകാശ്, സുരേഷ് ബാബു, റഫീഖ്, പി.ഇ. ഹംസ, ഇ. നുഷൈർ, ൈഡ്രവർ കെ.സി. അബ്ദുറഹ്മാൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. സ്റ്റിക്കർ എത്തുന്നത് ഗോവയിൽനിന്ന് മലപ്പുറം: കാഴ്ചയിൽ സാധാരണ സ്റ്റിക്കർ പോലെ തോന്നുന്ന എൽ.എസ്.ഡി (ലൈസർജിക് ആസിഡ് ഡൈ ഈതൈൽ അമൈഡ്) വായിൽ നാക്കിനടിയിൽ വെച്ചാണ് ഉപയോഗിക്കുന്നത്. സ്റ്റാമ്പ് രൂപത്തിലുള്ള ഒരു സ്റ്റിക്കർ നാലായി കീറി നാലുതവണ വരെ ഉപയോഗിക്കാം. ഗോവയിൽനിന്നാണ് സ്റ്റിക്കർ ലഹരിമരുന്ന് കേരളത്തിലെത്തുന്നത്. മൂന്നുദിവസത്തോളം ഇതിെൻറ ലഹരി നിലനിൽക്കും. എൽ.എസ്.ഡി സ്ഥിരം ഉപയോഗിക്കുന്നയാൾ മാനസിക വിഭ്രാന്തിക്കടിമപ്പെടും.
Next Story