Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:21 AM GMT Updated On
date_range 22 July 2017 8:21 AM GMTകാലിക്കറ്റിൽ ചരിത്ര വിഭാഗം വെബ്സൈറ്റ് ഒരുങ്ങി
text_fieldsbookmark_border
തേഞ്ഞിപ്പലം: വിദ്യാർഥികൾക്കും ഗവേഷകർക്കും സൗകര്യമൊരുക്കി കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിെൻറ വെബ്സൈറ്റ്. www.history.uoc.ac.in എന്ന വെബ്സൈറ്റ് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ചരിത്രവിഭാഗത്തിെൻറ പ്രവർത്തനങ്ങളും വിദ്യാർഥികളെയും അധ്യാപകരെയും ഗവേഷകരെയും സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. അരിസോണ യൂനിവേഴ്സിറ്റിയിലെ ഡോ. കലേബ് സിമ്മൺസിെൻറ പ്രഭാഷണ പരമ്പരയോടനുബന്ധിച്ചാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്. ചരിത്രവിഭാഗത്തിലെ പുതുക്കിയ സെമിനാർ ഹാളിെൻറ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. പ്രഫ. ടി.എം. വിജയൻ, വകുപ്പ് മേധാവി ഡോ. പി. ശിവദാസൻ, ഡോ. എ. മുഹമ്മദ് മാഹീൻ, ഡോ. എം.പി. മുജീബ്റഹ്മാൻ എന്നിവർ സംസാരിച്ചു. photo caption കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിെൻറ വെബ്സൈറ്റ് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യുന്നു --
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story