Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:21 AM GMT Updated On
date_range 2017-07-22T13:51:50+05:30ഭരണ പരാജയത്തിെൻറ ഉത്തരവാദിത്തം ജീവനക്കാരിൽ കെട്ടിവെക്കരുത് ^എൻ.ജി.ഒ അസോസിയേഷൻ
text_fieldsഭരണ പരാജയത്തിെൻറ ഉത്തരവാദിത്തം ജീവനക്കാരിൽ കെട്ടിവെക്കരുത് -എൻ.ജി.ഒ അസോസിയേഷൻ മലപ്പുറം: ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെയുള്ള പ്രവർത്തനങ്ങളിലൂടെ സംസ്ഥാന സർക്കാർ സിവിൽ സർവിസ് മേഖലയിൽ അസ്വസ്ഥത വളർത്തുകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനം കുറ്റപ്പെടുത്തി. ഭരണ പരാജയത്തിെൻറ ഉത്തരവാദിത്തം ജീവനക്കാരിൽ കെട്ടിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ജീവനക്കാരുടെ ആത്്മവീര്യം കെടുത്തുന്ന നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്നും ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പിലെ ഫീൽഡ് വിഭാഗം വനിത ജീവനക്കാർ ഗൃഹസന്ദർശന വേളയിൽ യൂനിഫോം ധരിക്കണമെന്ന സർക്കുലർ പിൻവലിക്കുക, ജീവനക്കാരുടെ ഭവന നിർമാണ വായ്പ വേളയിൽ സ്ഥലം രജിസ്ട്രഷനും ഒഴിമുറിക്കുമുള്ള ഫീസ് ഒഴിവാക്കുക, വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റൻറുമാരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കി സ്ഥാനക്കയറ്റം നൽകുക, ജി.എസ്.ടി നടപ്പാക്കിയ സാഹചര്യത്തിൽ ചരക്ക് സേവന നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ചുമതലകൾ പുനർനിർണയിക്കുക, ഗ്രാമപഞ്ചായത്ത് വകുപ്പിൽ സ്റ്റാഫ് പാറ്റേൺ നിശ്ചയിക്കുന്നതിന് നിയമിച്ച കമീഷൻ ശിപാർശകൾ അംഗീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഭാരവാഹികൾ: വി.പി. ദിനേഷ് (പ്രസി.), ബി. റാണി, വി.പി. മുസ്തഫ, ഇ. അബ്ദുൽകരീം, അഷ്റഫ് പാറശ്ശേരി (വൈ. പ്രസി.), കെ.പി. ജാഫർ (സെക്ര.), കെ. ഷബീറലി, ടി. ഹബീബ് റാൻ, വി.എസ്. പ്രമോദ്, എൻ. മോഹൻദാസ് (ജോ. സെക്ര.), സി. വിഷ്ണുദാസ് (ട്രഷ.). Tir p6 NGOA Dt President V P Dinesh, Tir p7 NGOA Dt Gen Secretary K P Jaffar പടം. എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട വി.പി. ദിനേഷ്, സെക്രട്ടറി കെ.പി. ജാഫർ
Next Story