Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭീഷണിക്കത്തുകളെ...

ഭീഷണിക്കത്തുകളെ കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കണം –മുസ്​ലിം ലീഗ്

text_fields
bookmark_border
ഭീഷണിക്കത്തുകളെ കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കണം –മുസ്ലിം ലീഗ് കോഴിക്കോട്: സാഹിത്യകാരന്‍ കെ.പി. രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരായ ഭീഷണിക്കത്തുകള്‍ ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംസ്കാരങ്ങളുടെ മഹാഭൂമിയായ പൊന്നാനിയുടെ മണ്ണില്‍ ചവിട്ടിനിന്ന് സര്‍ഗരചനകള്‍ നടത്തുന്ന രാമനുണ്ണിയെ ഇത്തരം ഓലപ്പാമ്പ് കാണിച്ച് ഭീഷണിപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്. മതേതരത്വത്തിനും സഹിഷ്ണുതക്കും തൂലികകൊണ്ടും സര്‍ഗാത്മകതകൊണ്ടും സംഭാവന നല്‍കുന്ന കെ.പി. രാമനുണ്ണിയെപോലൊരു എഴുത്തുകാരന് എല്ലാ പിന്തുണയും ഉറപ്പാക്കണം. ആറുമാസത്തിനകം ഇസ്ലാമിലേക്ക് മതം മാറിയില്ലെങ്കില്‍ കൈയും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നവരുടെ ലക്ഷ്യം ദുരൂഹമാണ്. കത്തി​െൻറ പിന്നിലെ ഉദ്ദേശ്യം എന്താണെന്നും പിന്നിലാരാണെന്നും പുറത്തുവരേണ്ടതുണ്ട്. രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരെ ഉയര്‍ന്ന ഭീഷണികള്‍ കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അത്തരം സമീപനങ്ങളെ മുളയിലേ നുള്ളിക്കളയണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story