Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 7:59 AM GMT Updated On
date_range 2017-07-22T13:29:59+05:30കാലവർഷം: ജില്ലയിൽ 15.5 കോടിയുടെ കൃഷിനാശം
text_fields20 വീടുകൾ പൂർണമായി നശിച്ചു മലപ്പുറം: ജില്ലയിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും കാർഷിക മേഖലയിൽ 15.5 കോടി രൂപയുടെ നാശം. 37.3 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. 4100 കർഷകരെ ഇത് ബാധിച്ചു. തിരൂരങ്ങാടി, പൊന്നാനി, തിരൂർ മേഖലയിലാണ് കൂടുതൽ നാശമുണ്ടായത്. കാറ്റിലും മഴയിലും ഇതുവരെ 20 വീടുകൾ പൂർണമായി നശിച്ചു. ഇവക്ക് 30 ലക്ഷത്തിെൻറ നഷ്ടമാണ് കണക്കാക്കുന്നത്. 371 വീടുകൾ ഭാഗികമായി നശിച്ചു. ഇൗവകയിൽ 31 ലക്ഷത്തിെൻറ നഷ്ടമുണ്ടായി. ഏഴുപേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടു. കാലവർഷം തുടങ്ങിയ കഴിഞ്ഞ ജൂൺ ഒന്നുമുതലുള്ള കണക്കാണിത്. ഈ കാലയളവിൽ ഇതുവരെ 101 സെൻറി മീറ്റർ മഴ പെയ്തു. സാമൂഹിക സാമ്പത്തിക സർവേ: ജനങ്ങൾ സഹകരിക്കണം മലപ്പുറം: നാഷനൽ സാമ്പിൾ സർവേ ഓഫിസിെൻറ സാമൂഹിക സാമ്പത്തിക സർവേ ജൂലൈ ഒന്നുമുതൽ ജൂൺ 30 വരെ നടക്കും. കുടുംബച്ചെലവ്, വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല തുടങ്ങിയ വിഷയങ്ങളിലാണ് ജില്ലയിൽ സർവേ നടത്തുന്നത്. രാജ്യത്തിെൻറ ആസൂത്രണ പ്രക്രിയയിലെ വികസന സൂചകങ്ങൾ തയാറാക്കുന്നതിനായി നടത്തുന്ന സർവേയിൽ ജനങ്ങളുടെ പൂർണമായ സഹകരണം ആവശ്യമാണെന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉസ്മാൻ ഷെരീഫ് അഭ്യർഥിച്ചു. ഫോൺ: 0483-2734939.
Next Story