Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:44 AM GMT Updated On
date_range 2017-07-21T14:14:13+05:30തലച്ചോറിലേക്ക് ഇലക്ട്രിക് സിഗ്നലുകൾ കടത്തിവിട്ട് ചികിത്സ; മദ്യപാനിയായ 55കാരൻ സാധാരണ ജീവിതത്തിലേക്ക്
text_fieldsചികിത്സ വിജയകരമായത് ഇന്ത്യയിലെ ആദ്യനേട്ടമെന്ന് അവകാശവാദം കോയമ്പത്തൂർ: നഗരത്തിലെ കോൈവ മെഡിക്കൽ സെൻററിൽ പേസ്മേക്കർ ഉപയോഗിച്ച് തലച്ചോറിലേക്ക് ഇലക്ട്രിക് സിഗ്നലുകൾ കടത്തിവിട്ട് നടത്തിയ ചികിത്സമൂലം പൂർണമായും മദ്യത്തിന് അടിമയായിരുന്ന 55കാരൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതായി ഡോക്ടർമാർ. തലച്ചോറിെൻറ ഉൾഭാഗത്ത് വലത്-, ഇടത് ഭാഗങ്ങളിലായി ഇലക്ട്രോഡുകൾ സ്ഥാപിക്കും. ഇതിനായി തലയോട്ടിയിൽ ചെറിയ ശസ്ത്രക്രിയ വഴി രണ്ട് ദ്വാരങ്ങളുണ്ടാക്കി ഇതിലൂടെ യന്ത്രം ഉപയോഗിച്ച് തലച്ചോറിെൻറ ഉൾഭാഗത്ത് ഇലക്ട്രോഡുകൾ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പേസ്മേക്കറിൽനിന്ന് ഇലക്ട്രിക് സിഗ്നലുകൾ പുറപ്പെടുവിക്കും. തലച്ചോറിലെ പ്രത്യേക ഭാഗത്തുണ്ടാവുന്ന ഉത്തേജനം മൂലം മദ്യാസക്തി ഇല്ലാതാവുമെന്നാണ് ഡോക്ടർമാർ പറയുന്നത്. സത്യമംഗലം സ്വദേശിയാണ് ചികിത്സക്ക് വിധേയനായത്. പേസ്മേക്കറിലൂടെ നടത്തിയ ചികിത്സ വിജയകരമായത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്ന് ഡോക്ടർമാർ അവകാശപ്പെട്ടു. മദ്യവിമുക്ത ചികിത്സകേന്ദ്രങ്ങളിലെ ചികിത്സ ഗുണമുണ്ടാകാത്തവർക്കാണ് ഇത്തരം ചികിത്സ നൽകുക. പേസ്മേക്കറും ബാറ്ററികളും ഇലക്ട്രോഡുകളും അമേരിക്കൻ നിർമിതമായതിനാൽ ചികിത്സ ചെലവ് കൂടുതലാണ്. ഡോ. അരുൾ ശെൽവൻ, ഡോ. ഡി. ശ്രീനിവാസൻ, ഡോ. ഗണേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകിയത്. ഇവരെ കോൈവ മെഡിക്കൽ സെൻറർ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. നല്ലജി പളനിസാമി അനുമോദിച്ചു. cb135 പേസ്മേക്കർ ചികിത്സയിലൂടെ മദ്യാസക്തി ഇല്ലാതാക്കിയെന്ന ചികിത്സനേട്ടം കൈവരിച്ച ഡോക്ടർമാരെ ഡോ. നല്ലജി പളനിസാമി അനുമോദിക്കുന്നു ഏകദിന സെമിനാർ നടത്തി കോയമ്പത്തൂർ: കമ്പ്യൂട്ടർ സാേങ്കതിക വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സ്മാർട്ട് ക്ലാസ് എജുക്കേഷനൽ സർവിസസിെൻറ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടത്തി. വ്യാഴാഴ്ച നഗരത്തിലെ അവിനാശി റോഡ് റാഡിസൺ ബ്ലു ഒാഡിറ്റോറിയത്തിൽ 'കോൺക്ലേവ് ഒാൺ കമ്പ്യൂേട്ടഷനൽ തിങ്കിങ് ഫോർ സ്റ്റുഡൻറ്സ്' എന്ന പേരിൽ നടന്ന പരിപാടിയിൽ നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള ഇരുന്നൂറോളം അധ്യാപകർ പെങ്കടുത്തു. എം.ആർ. കൃഷ്ണമൂർത്തി, രോഷ്നി തുടങ്ങിയവർ സംസാരിച്ചു.
Next Story