Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരപ്പച്ച ആഘോഷമാക്കി...

മരപ്പച്ച ആഘോഷമാക്കി വിദ്യാർഥികൾ

text_fields
bookmark_border
പൊന്നാനി: വിദ്യാർഥികളെ മരങ്ങളെയും ചെടികളെയും പഠിപ്പിക്കുന്നതിനും പ്രകൃതി സംരക്ഷണത്തി​െൻറ ആവശ്യകത ബോധവൽക്കരിക്കുന്നതിനും കടകശ്ശേരി ഐഡിയൽ ഇൻറർനാഷണൽ കാമ്പസിലെ മോണ്ടിസോറി വിഭാഗം സംഘടിപ്പിച്ച മരപ്പച്ച ആഘോഷമാക്കി. അറുനൂറിലധികം മോണ്ടിസോറി വിദ്യാർഥികളും അധ്യാപികമാരും പച്ച വസ്ത്രങ്ങളണിഞ്ഞെത്തി. പച്ച ചായം പുരട്ടിയ കൈകൾ കാൻവാസിൽ പതിപ്പിച്ച് മെഗാ മരം വരച്ചും പച്ചിലകൾകൊണ്ട് കളിപ്പാട്ടങ്ങൾ നിർമിച്ചും സ്കൂളും പരിസരവും പച്ചയിൽ അലങ്കരിച്ചും വിദ്യാർഥികൾ മരപ്പച്ച ആഘോഷിച്ചു. മോണ്ടിസോറി പ്രിൻസിപ്പൽ ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. സീനിയർ പ്രിൻസിപ്പൽ വി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. കൺവീനർ ഷിമ അജിത്ത്, എൻ. ജിഷ, സുമ വിജയൻ, രാധ മേനോൻ, വി.വി. ഷംസുദ്ദീൻ, കരീം കൂരട എന്നിവർ സംസാരിച്ചു. ഇന്ത്യ-ഇസ്രായേൽ ബന്ധം: സി.പി.എം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു പൊന്നാനി: ഇന്ത്യയുടെ പ്രഖ്യാപിത വിദേശനയത്തിനെതിരായി ഇസ്രായേലുമായി ചങ്ങാത്തം സ്ഥാപിക്കുന്ന നരേന്ദ്ര മോഡിയുടെ നീക്കത്തിനെതിരെ സി.പി.എം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പൊന്നാനി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുണ്ടുകടവ് ജങ്ഷനിൽ നടന്ന പ്രതിഷേധ സംഗമം സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.എം. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ.കെ. മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു. സുരേഷ് കാക്കനാത്ത് സംസാരിച്ചു. ടി. ദാമോദരൻ സ്വാഗതവും പി. ഇന്ദിര നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story