Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൊബൈൽ ഫോൺ കവർച്ച:...

മൊബൈൽ ഫോൺ കവർച്ച: മുഖ്യ സൂത്രധാരൻ ഉൾപ്പെടെ നാല് പേർ കൂടി പിടിയിൽ

text_fields
bookmark_border
ചെർപ്പുളശ്ശേരി: മൊബൈൽ ഫോൺ, മാല കവർച്ചകേസിൽ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ നാല് പേരെ കൂടി ചെർപ്പുളശ്ശേരി പൊലീസ് പിടികൂടി. മുഖ്യ സൂത്രധാരൻ ചെന്നൈ റായൽപേട്ട് സ്വദേശി ഇഖ്ബാൽ ഷൈക്ക് (24), പാലൂർ പുലാമന്തോൾ ചേലാർകുന്നത്ത് അർജുൻ (20) പാലൂർ പുലാമന്തോൾ പാറാൻതോടൻ വീട്ടിൽ ജാഫർ ഹുസൈൻ (27), പുലാമന്തോൾ കിഴക്കേക്കര കളത്തിൽ വൈശാഖ് (20) എന്നിവരെയാണ് പിടികൂടിയത്. ഇഖ്ബാൽ ഷൈക്കിനെ പെരിന്തൽമണ്ണയിൽ നിന്നും മറ്റുള്ളവരെ പുലാമന്തോളിൽനിന്നുമാണ് പിടികൂടിയത്. വിളയൂർ തെക്കുമുറി തട്ടാരപള്ളിയാലിൽ സുധീഷ് (19) വിളയൂർ കരിങ്ങനാട് കുണ്ട് ചേമ്പത്ത് വീട്ടിൽ അഭിജിത്ത് (20) എന്നിവർ കഴിഞ്ഞദിവസം പിടിയിലായിരുന്നു. വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ച വ്യാജ രജിസ്ട്രേഷൻ നമ്പറുള്ള ബൈക്ക് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണം വ്യക്തമാകുന്നത്. മോഷണവസ്തുക്കൾ ഇഖ്ബാൽ ഷൈക്കിന് കൈമാറി പകരം കഞ്ചാവ് തിരികെ വാങ്ങിക്കുകയാണ് പതിവെന്ന് നേരത്തെ പിടിയിലായവർ പൊലീസിന് മൊഴി നൽകിയിരുന്നു. ഇഖ്ബാൽ ഷൈക്കി​െൻറ ബന്ധുവാണ് പിടിയിലായ ജാഫർ ഹുസൈൻ. വല്ലപ്പുഴ, പുലാമന്തോൾ ഭാഗങ്ങളിൽ ഇഖ്ബാൽ ഷൈക്കിന് ബന്ധുവീടുകളുണ്ട്. ചെന്നൈയിൽ എട്ട് കേസുകളിൽ പ്രതിയാണെന്നും ഗുണ്ടകേസിൽ ശിക്ഷ അനുഭവിച്ചിട്ടുെണ്ടന്നും പൊലീസ് പറഞ്ഞു. ജൂൺ ആറിന് കൊപ്പത്തും പുലാമന്തോളിലുമാണ് മൊബൈൽ ഷോപ്പുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ഡിസംബർ 28ന് മലപ്പുറത്ത് നിന്ന് ഇഖ്ബാലും അർജുനും ബൈക്കിലെത്തി നാല് പവ​െൻറ മാലയും ഫെബ്രുവരി ആറിന് പാലൂരിൽനിന്ന് ഇഖ്ബാൽ, ജാഫർ ഹുസൈൻ, വൈശാഖ് എന്നിവർ ചേർന്ന് നാല് പവ​െൻറ മാലയും കവർന്നിട്ടുണ്ട്. ആഭരണങ്ങൾ പുലാമന്തോളിലെ ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു. പ്രതികളെ വെള്ളിയാഴ്ച രാവിലെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കും. ഷൊർണൂർ ഡിവൈ.എസ്.പിയുടെ പ്രത്യേക െക്രെം സ്ക്വാഡിലുള്ള സി.ഐ എ. ദീപക് കുമാർ, എസ്.ഐ പി.എം. ലിബി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story