Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശക്തമായ കാറ്റിലും...

ശക്തമായ കാറ്റിലും മഴയിലും ചങ്ങരംകുളം മേഖലയിൽ പരക്കെ നാശം

text_fields
bookmark_border
ചങ്ങരംകുളം: . വീടുകൾക്ക് മുകളിലും വൈദ്യുതി കമ്പികളിലും മരം വീണു. വാഴകളും കവുങ്ങിൻ തോട്ടങ്ങളും കാറ്റിൽ നിലംപതിച്ചിട്ടുണ്ട്. ചങ്ങരംകുളം പട്ടേരി മോഹന​െൻറ വീടിന് മുകളിൽ മരംവീണ് വീട് തകർന്നു. ആളപായമില്ല. പള്ളിക്കര കേട്ടേല വളപ്പിൽ കുഞ്ഞിമോ​െൻറ വീടിന് മുകളിൽ മരം വീണ് വീട് പൂർണമായും തകർന്നു. വ്യാഴാഴ്ച രാവിലെയുണ്ടായ കാറ്റിലും മഴയിലും ചങ്ങരംകുളം കൃഷ്ണ മൂവിസി​െൻറ മുകളിലേക്ക് രണ്ട് മാവുകൾ പൊട്ടിവീണു. തിയേറ്ററി​െൻറ പിൻവശത്തെ കവുങ്ങ്, വാഴ തോട്ടങ്ങൾ മുഴുവനായും കാറ്റിൽ നശിച്ചു. ഓട്ടോക്ക് പുറകിൽ ലോറിയിടിച്ചു; ഫുട്പാത്തിലേക്ക് പാഞ്ഞുകയറി എടപ്പാൾ: ഒാട്ടോറിക്ഷയുടെ പിറകിൽ ലോറിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഫുട്പാത്തിൽ ഇടിച്ച് കയറി. സംസ്ഥാന പാതയിലെ നടുവട്ടത്തിനടുത്ത കണ്ണഞ്ചിറ ഇറക്കത്തിൽ വ്യാഴാഴ്ച്ച ഉച്ചക്ക് 12നാണ് അപകടം. എടപ്പാളിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ പിറകിൽ ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടത് ഭാഗത്തെ ഫുട്പാത്തിലൂടെ പാഞ്ഞ് കയറി കുറ്റിച്ചെടികൾക്കിടയിൽ തട്ടി നിൽക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story