Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:38 AM GMT Updated On
date_range 2017-07-21T14:08:21+05:30ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ രണ്ട് വായ്പപദ്ധതികള്‍ കൂടി തുടങ്ങുന്നു
text_fieldsതേഞ്ഞിപ്പലം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷൻ പുതിയ രണ്ട് വായ്പപദ്ധതികൾ കൂടി തുടങ്ങുന്നു. ഭവനവായ്പയും ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്കായുള്ള വായ്പയുമാണിവ. 18 മുതല്‍ 58 വയസ്സ് വരെ പ്രായമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാനാകുംവിധം ആറ് ലക്ഷം രൂപ വരെ എട്ട് ശതമാനം പലിശനിരക്കില്‍ ഭവനവായ്പ അനുവദിക്കുന്നതാണ് പുതിയ പദ്ധതി. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് നേരത്തെ അഞ്ച് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ ഭവനവായ്പ നല്‍കിയിരുന്നതില്‍ മാറ്റം വരുത്തി വായ്പതുക അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. പലിശ നിരക്ക് ഒമ്പത് ശതമാനമായും വര്‍ധിപ്പിച്ചു. ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് പത്ത് ശതമാനം പലിശനിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന തരത്തിലാണ് രണ്ടാമത്തെ വായ്പ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ചെയര്‍മാന്‍ പ്രഫ. എ.പി. അബ്ദുൽ വഹാബ് പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഉന്നതപഠനത്തിന് സഹായം നല്‍കാൻ വിദ്യാഭ്യാസ വായ്പയില്‍ വര്‍ധന വരുത്തുന്നത് പരിഗണനയിലാണെന്നും പാരൻറ് പ്ലസ് എന്ന സംവിധാനമൊരുക്കി പത്ത് ലക്ഷത്തിന് പുറമെ അഞ്ച് ലക്ഷത്തിെൻറ കൂടി വര്‍ധന വരുത്തിയതായും ചെയര്‍മാന്‍ വ്യക്തമാക്കി. കോര്‍പറേഷന്‍ നിലവില്‍ നല്‍കുന്ന വിദ്യാഭ്യാസ വായ്പ, പ്രവാസി വായ്പ, തൊഴില്‍ വായ്പ, ബിസിനസ് വിപുലീകരണ വായ്പ, മദ്റസാധ്യാപക ഭവന വായ്പ തുടങ്ങി എട്ടോളം പദ്ധതികള്‍ക്ക് പുറമെയാണ് പുതുതായി രണ്ട് പദ്ധതികൾകൂടി നടപ്പാക്കുന്നത്.
Next Story