Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവലിയ വിമാനങ്ങളുടെ...

വലിയ വിമാനങ്ങളുടെ സര്‍വിസ്: കുഞ്ഞാലിക്കുട്ടി നിവേദനം നൽകി

text_fields
bookmark_border
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന് നിവേദനം നല്‍കി. മുസ്ലിം ലീഗ് ദേശീയ നേതാക്കളും എം.പിമാരുമായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരോടൊപ്പമാണ് അദ്ദേഹം മന്ത്രിയെ സന്ദര്‍ശിച്ചത്. വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നും സൗദിയിലേക്ക് കരിപ്പൂരില്‍നിന്ന് നേരിട്ട് വിമാന സര്‍വിസ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story