Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:35 AM GMT Updated On
date_range 2017-07-21T14:05:21+05:30പറക്കുളം ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ രക്ഷിതാക്കൾക്ക് വിശ്രമ ഹാൾ
text_fieldsആനക്കര: പറക്കുളം ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ രക്ഷിതാക്കൾക്കായി വിശ്രമ ഹാൾ ഒരുങ്ങുന്നു. പൊന്നാനി എം.പി ഇ.ടി. മുഹമ്മദ് ബഷീറിെൻറ എസ്.സി ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്. സ്കൂളിെൻറ ഹോസ്റ്റലിന് മുൻവശത്താണ് രക്ഷിതാക്കൾക്ക് വിശ്രമിക്കാനും താമസിക്കാനുമുള്ള സൗകര്യം, ബാത്ത്റൂം എന്നിവ അടങ്ങുന്ന കെട്ടിടം ഉയരുന്നത്. വിവിധ ജില്ലകളിൽ നിന്നുളള മുന്നൂറിലേറെ വിദ്യാർഥിനികളാണ് ഇവിടെ പഠിക്കുന്നത്. ഇവരെ കാണാനെത്തുന്ന രക്ഷിതാക്കൾക്ക് ഇരിക്കാൻ പോലും സ്ഥലമില്ല. വേനൽക്കാലത്ത് മരത്തണലിലും മറ്റുമാണ് ഇവർ വിശ്രമിക്കുന്നത്. ദൂരെ സ്ഥലത്തുനിന്ന് വരുന്നവർക്ക് പലപ്പോഴും വാഹനങ്ങളുടെ കുറവ് മൂലം തിരിച്ചുപോവാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് താമസിക്കാനുളള സൗകര്യവും കെട്ടിടത്തിലുണ്ടാവും. വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽബോഡി കൂറ്റനാട്: വ്യാപാരി വ്യവസായി ഏകോപനസമിതി തൃത്താല നിയോജകമണ്ഡലം ജനറൽബോഡിയോഗം ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. കെ.ആർ. ബാലൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷമീർ പ്രവർത്തനറിപ്പോർട്ടും ട്രഷറർ മുജീബ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. യോഗത്തിൽ ജില്ല ജന. സെക്രട്ടറി കെ.എ. ഹമീദ്, മുസ്തഫ മുളയങ്കാവ്, ജമാൽബാബു തുടങ്ങിയവർ സംസാരിച്ചു. കൺവീനർ വിനോദ് സ്വാഗതവും രക്ഷാധികാരി കെ.എം. മുഹമ്മദുണ്ണി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഷമീർ വൈക്കത്ത് (പ്രസി), മുജീബ് തൃത്താല (ജന. സെക്ര), വിനോദ് പെരിങ്ങോട് (ട്രഷ), കെ.എം. മുഹമ്മദുണ്ണി, മുഹമ്മദാലി, ജയരാജ് (രക്ഷാധികാരികൾ), കെ.ആർ. ബാലൻ (കോഓഡിനേഷൻ കമ്മിറ്റി ചെയർ) െവെദ്യുതി മുടങ്ങും ആനക്കര: പടിഞ്ഞാറങ്ങാടി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ അരിക്കാട്, മലമക്കാവ്, അരിക്കാട് ആർ.ജി.ജി.വൈ എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.
Next Story