Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:31 AM GMT Updated On
date_range 2017-07-21T14:01:41+05:30ഡെങ്കിപ്പനി ബാധിച്ച് യു.കെ.ജി വിദ്യാർഥിനി മരിച്ചു
text_fieldsവടക്കഞ്ചേരി: . പുതുക്കോട് അഞ്ചുമുറി കമ്മാന്തറ വീട്ടിൽ സെന്തിൽകുമാർ--രജിത ദമ്പതികളുടെ ഏക മകൾ ജിഷ്യയാണ് (അഞ്ച്) മരിച്ചത്. ഡെങ്കിപ്പനിയെ തുടർന്ന് ജൂൺ 29-ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കിഡ്നിയും കരളുകളും തകരാറായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ജൂലൈ ഒന്നിന് മാറ്റിയിരുന്നു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ജിഷ്യ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മരിച്ചു. ജിഷ്യയുടെ ചികിത്സക്കായി നാട്ടുകാർ ചേർന്ന് ചികിത്സ സഹായസമിതിയും രൂപവത്കരിച്ചിരുന്നു. പുതുക്കോട് മേരിമാത സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ. cap pg3 ജിഷ്യ
Next Story