Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:30 AM GMT Updated On
date_range 2017-07-21T14:00:04+05:30മാനത്തുമംഗലം ബൈപാസിൽ പ്ലാസ്റ്റിക്ക് മാലിന്യം നിറയുന്നു
text_fieldsപെരിന്തൽമണ്ണ: നഗരസഭയുടെ വിവിധ പദ്ധതികൾക്കിടയിലും മാനത്തുമംഗലം ബൈപാസിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന് കുറവില്ല. നഗരത്തിലെ പ്രധാന ഗതാഗത പാതയായ ഇവിടെ ഇരുവശത്തും മാലിന്യം നിറഞ്ഞിരിക്കുകയാണ്. മഴക്കാലത്ത് പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും മറ്റു വസ്തുക്കളും അടിഞ്ഞ് കൂടുകയും ചെയ്യുന്നുണ്ട്. പൊതു സ്ഥലങ്ങളിലെ പ്ലാസ്റ്റിക്ക് വസ്തുക്കൾ നീക്കാൻ ദിവസങ്ങൾക്ക് മുമ്പ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ശ്രമം നടന്നിരുന്നെങ്കിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി തടയാൻ നഗരസഭക്ക് കഴിയുന്നില്ല. പടം...pmna mc6 മാനത്തുമംഗലം ബൈപാസിന് ഇരുവശത്തും കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം
Next Story