Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:25 AM GMT Updated On
date_range 2017-07-21T13:55:07+05:30വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: മൊഴിയിൽ വിൻെസൻറ് എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങൾ
text_fieldsവീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: മൊഴിയിൽ വിൻെസൻറ് എം.എൽ.എക്കെതിരെ ഗുരുതര ആരോപണങ്ങൾ നെയ്യാറ്റിൻകര: വീട്ടമ്മ ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കോവളം എം.എൽ.എ എം. വിൻെസൻറിനെതിരെ ഗുരുതര ആരോപണങ്ങൾ. വ്യാഴാഴ്ച മജിസ്ട്രേറ്റിനും പിന്നീട് പൊലീസിനും വീട്ടമ്മ നൽകിയ മൊഴിയിലാണ് ഗുരുതര ആരോപണങ്ങൾ ഉള്ളത്. ആറുമാസമായി എം.എൽ.എ മാനസികമായും അല്ലാതെയും നിരന്തരം പീഡിപ്പിക്കുകയായിരുെന്നന്നും ഭീഷണികൾ സഹിക്കവയ്യാതെയാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നും ഇവർ പൊലീസിന് മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എട്ടംഗസംഘത്തെ നിയോഗിച്ച് ഡി.ജി.പി ഉത്തരവായി. ആറുമാസം മുമ്പാണ് എം.എൽ.എ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതെന്നും അശ്ലീലച്ചുവയുള്ള സംസാരം പലതവണ വിലക്കിയെങ്കിലും അദ്ദേഹം അത് കേൾക്കാൻ തയാറായില്ലെന്നും പരാതിയിൽ പറയുന്നു. സംഭവം പുറത്തറിഞ്ഞാലുണ്ടാകുന്ന മാനഹാനി ഭയന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഇവരുടെ മൊഴി. ബുധനാഴ്ച ഇവരുടെ ഭർത്താവ് നൽകിയ മൊഴിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി മൊഴിയെടുപ്പിനു ശേഷം അജിതാ ബീഗം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്നും സ്പീക്കറുടെ അനുമതി ലഭിച്ചാൽ കുറ്റാരോപിതനായ എം.എൽ.എയുടെ മൊഴി രേഖപ്പെടുത്തുമെന്നും അവർ അറിയിച്ചു. ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സി.പി.എം നേതാക്കളുടെ പങ്കും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം. വിൻെസൻറ് എം.എൽ.എ ഡി.ജി.പി ലോകനാഥ് െബഹ്റക്ക് പരാതി നൽകി.
Next Story