Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:07 AM GMT Updated On
date_range 2017-07-21T13:37:56+05:30പാണ്ടിക്കാട് പി.എച്ച്.സി ഫാമിലി ഹെൽത്ത് സെൻറർ ആക്കുന്നു
text_fieldsപാണ്ടിക്കാട്: പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഫാമിലി ഹെൽത്ത് സെൻററായി ഉയർത്തുന്നു. നവകേരള മിഷൻ ആർദ്രം പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിൽ നിന്ന് ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തെ ഫാമിലി ഹെൽത്ത് സെൻററാക്കുന്നതിെൻറ ഭാഗമായാണ് മഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്ന് പാണ്ടിക്കാട് പി.എച്ച്.സിയെ തെരഞ്ഞെടുത്തത്. ജില്ലയിൽ ആദ്യഘട്ടത്തിൽ ഫാമിലി ഹെൽത്ത് സെൻററുകളായി പ്രഖ്യാപിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാണ് പാണ്ടിക്കാട്ടേത്. കാഷ് അക്രഡിറ്റേഷൻ നേടിയതാണ് പാണ്ടിക്കാട് പി.എച്ച്.സിക്ക് പ്രഥമ പരിഗണന ലഭിക്കാൻ ഇടയായത്. ഫാമിലി ഹെൽത്ത് സെൻററായി ഉയർത്തുന്നതിനായി എൻ.എച്ച്.എം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നഴ്സ്, ഒരു ലാബ് ടെക്നീഷ്യൻ എന്നിവരെ കേന്ദ്രത്തിൽ അധികമായി നിയമിച്ചിട്ടുണ്ട്. ആഗസ്റ്റ് 17 ന് പ്രഖ്യാപന ഉദ്ഘാടനം നടക്കും. ഫാമിലി ഹെൽത്ത് സെൻററായി ഉയർത്തുന്നതിനുള്ള ഒരുക്കങ്ങൾ വിലയിരുത്താനായി അഡ്വ. എം. ഉമ്മർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത, ജില്ല പഞ്ചായത്തംഗം ആലിപ്പറ്റ ജമീല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Next Story