Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുഭവപാഠത്തിലൂടെ...

അനുഭവപാഠത്തിലൂടെ ജനാധിപത്യത്തിന് കാവലാകാൻ വിദ്യാർഥികള്‍

text_fields
bookmark_border
കാളികാവ്: അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പ് ആവേശകരമായി. വ്യാഴാഴ്ചയാണ് സ്‌കൂള്‍ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തെരഞ്ഞെടുപ്പ് നടന്നത്. മല്‍സര രംഗത്തുള്ള വിദ്യാർഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ക്ലാസ്സുകള്‍ തോറും വോട്ടഭ്യർഥന നടത്തുകയും ചെയ്തും. തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫിസര്‍മാര്‍ എന്നിവരെയും കുട്ടികളില്‍നിന്നു തന്നെ നിയോഗിച്ചു. 92% പോളിങ് നടന്നു. സോഷ്യല്‍ സയന്‍സ് ക്ലബ്- സ്‌കൂള്‍ ഐ.ടി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർഥി അഭിന്‍ഷാ സ്‌കൂള്‍ ലീഡറായും ഒമ്പത് സിയിലെ അദിന്‍ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. പി.ടി.എ പ്രസിഡൻറ് സി.എം. യൂസുഫ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ ഷംഷീജ, അസ്ലം അമീന്‍, എ.കെ. ജംഷീർ, വി.പി. മുജീബ് റഹ്മാൻ, സജീര്‍ അഹമ്മദ്, സുഹറ പടിപ്പുര, ശംസുദ്ദീൻ, മുനവ്വിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. Photo: അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പ്
Show Full Article
TAGS:LOCAL NEWS 
Next Story