Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:07 AM GMT Updated On
date_range 2017-07-21T13:37:56+05:30ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും
text_fieldspattikkad 1 mc പട്ടിക്കാട്: ജില്ല ഹോമിയോപ്പതി വകുപ്പ്, എന്‍.വൈ.എസ്.സി കീഴാറ്റൂര്‍, ഐ.എച്ച്.എം.എ എന്നിവയുടെ സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും പകര്‍ച്ചപ്പനി ബോധവത്കരണവും സംഘടിപ്പിച്ചു. കീഴാറ്റൂര്‍ പൂന്താനം സ്മാരക ഗ്രന്ഥാലയത്തില്‍ നടന്ന പരിപാടി ഡോ. മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു. ടി.പി. വേലായുധന്‍ അധ്യക്ഷത വഹിച്ചു. ഡോ. വി.പി. അനു ബോധവത്കരണ ക്ലാസെടുത്തു. വി.പി. പ്രമോദ്, ടി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ മുന്നോറോളം പേര്‍ പങ്കെടുത്തു. സൗജന്യ മരുന്ന് വിതരണവും ഉണ്ടായി. 'ആയുർ സ്പർശം' ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും വെട്ടത്തൂർ: 'ആയുർ സ്പർശം' പദ്ധതി വെട്ടത്തൂർ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുധാകരൻ നിർവഹിച്ചു. കിടപ്പിലായ രോഗികളെ വീട്ടിലെത്തി പരിചരിച്ച് ആയുർവേദ ചികിത്സയും മരുന്നും സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ വള്ളിയാംതടത്തിൽ അധ്യക്ഷത വഹിച്ചു. ആയുർവേദ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഷേർളി മുഖ്യാതിഥി ആയിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റഫീഖ ബഷീർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അജിത, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.എം. മുസ്തഫ, മെംബർമാരായ റുഖിയ ടീച്ചർ, സുെലെഖ, ഷൈനി, സൈതലവി, ജമീല തുടങ്ങിയവർ പെങ്കടുത്തു. സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിൽ ഡോ. നവാസ്, ഡോ. സ്നോവൈറ്റ്, ഡോ. സനിയ എന്നിവർ രോഗികളെ പരിശോധിച്ചു. ക്യാമ്പിൽ ഇരുന്നൂറോളം പേർ പെങ്കടുത്തു. പടംg/thu/mc/vettathur ayur sparsam 'ആയുർ സ്പർശം' പദ്ധതി വെട്ടത്തൂർ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. സുധാകരൻ നിർവഹിക്കുന്നു
Next Story