Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
മലപ്പുറം: പാണക്കാട് എം.യു.എ.യു.പി സ്‌കൂളി​െൻറ സുവര്‍ണ ജൂബിലി സ്വാഗതസംഘ രൂപവത്കരണ യോഗം പൂര്‍വ വിദ്യാർഥിയായ അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ക്ലാസ്മുറികൾ സ്മാര്‍ട്ടാക്കൽ, ഫുട്‌ബാള്‍ മത്സരം, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, നാടന്‍പാട്ട് ശില്‍പശാല, പൂര്‍വ വിദ്യാർഥി കായികമേള, സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍, പൂര്‍വ അധ്യാപക-വിദ്യാർഥി കുടുംബസംഗമം, സൈബര്‍ ക്ലാസുകള്‍, വിദ്യാർഥികൾക്ക് നീന്തല്‍ പരിശീലനം, തയ്യല്‍ പരിശീലനം തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. പി.ടി.എ പ്രസിഡൻറ് കെ. യൂസഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.എ. ഗീത, നൗഷാദ് മണ്ണിശ്ശേരി, അറബി മൊയ്തീന്‍ കുട്ടി, മുജീബ് പരി, കെ. മുഹമ്മദാലി, കണ്‍വീനര്‍ പി.ടി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story