Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:53 AM GMT Updated On
date_range 2017-07-20T14:23:26+05:30നവാഗതർക്ക് ബിരിയാണിയും മധുരവും; ഇവിടെ എല്ലാവരും ഭായ്
text_fieldsമലപ്പുറം: പഠനകാലം 'ഏറ്റുമുട്ടലുകളുടേതല്ല' സൗഹാർദത്തിേൻറതാണെന്ന് തെളിയിച്ച് മലപ്പുറം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ. പുതുതായി പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർഥികളെ ബിരിയാണിയും മധുരവും നൽകിയാണ് സീനിയർ വിദ്യാർഥികൾ വരവേറ്റത്. മലപ്പുറം ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർപേഴ്സൺ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.എ. സുബൈർ അധ്യക്ഷത വഹിച്ചു. മലപ്പുറം സി.െഎ പ്രേംജിത് പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ വൽസലകുമാരി, ടി. രത്നാകരൻ എന്നിവർ സംസാരിച്ചു. മഞ്ചേരി എസ്.െഎ. ടി. പൗലോസ് സൈബർ, ലഹരി ബോധവത്കരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.പി. ബീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എ. കുഞ്ഞാലികുട്ടി നന്ദിയും പറഞ്ഞു. ഒരുമിച്ച് ഭക്ഷണം കഴിച്ച് സൗഹൃദം ഉറപ്പിച്ചാണ് വിദ്യാർഥികൾ സ്കൂളിലേക്ക് മടങ്ങിയത്. photo:
Next Story