Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോറി മോഷണം; തമിഴ്നാട്...

ലോറി മോഷണം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
വടക്കഞ്ചേരി: പന്നിയങ്കര ദേശീയപാതയിൽ നിന്ന് ലോറി മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് കന്യാകുമാരി കല്ലുമ്മെ പുലിക്കോട്ട് ഇരവിപുരം മണികണ്ഠനെ (47)- പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മേയ് 25-നാണ് ദേശീയപാത നിർമാണത്തിനുപയോഗിക്കുന്ന ടോറസ് ലോറി മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ സ്വദേശി മനോജ് തിരിക്കിയെ കഴിഞ്ഞ മാസം 26-ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന മണികണ്ഠനെ വടക്കത്തേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇയാൾ മോഷ്ടിച്ച ലോറി സേലം ശിങ്കഗിരിയിൽ പൊലീസ് കണ്ടെടുത്തു. കുഴൽമന്ദം കളപ്പെട്ടി സ്വദേശി മണികണ്ഠ‍​െൻറ ഉടമസ്ഥതയിലുള്ള ലോറി ദേശീയപാത നിർമാണത്തിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്നതിനിടെയാണ് മോഷണം പോയത്. വടക്കഞ്ചേരി എസ്.ഐ. ബോബിൻ മാത്യു, എ.എസ് ഐ. ജലീൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അശോകൻ, ജയകുമാർ, സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story