Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനവദമ്പതികൾക്ക്​ നേരെ...

നവദമ്പതികൾക്ക്​ നേരെ ആ​ക്രമണം: രണ്ടു പേർ അറസ്​റ്റിൽ

text_fields
bookmark_border
കൊണ്ടോട്ടി: നവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പ്ര ചാളക്കണ്ടി വീട്ടിൽ മൊയ്തീൻകുട്ടി (42), കൊണ്ടോട്ടി ചോക്കോട് വീട്ടിൽ അബ്ദുല്ല (32) എന്നിവരെയാണ് കൊണ്ടോട്ടി എസ്.െഎ. കെ.എ. സാബു അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് നെടിയിരുപ്പ് മിനി ഉൗട്ടിയിൽ മഞ്ചേരി സ്വദേശികളായ ദമ്പതികളെ ആക്രമിച്ചെന്നാണ് പരാതി. ഒാേട്ടാറിക്ഷയിൽ ഇരിക്കുകയായിരുന്ന ഇവരെ രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘം തടഞ്ഞുവെച്ച് ആക്രമിച്ചുവെന്നാണ് പരാതി. യുവതിയെ ആക്രമിക്കുകയും മൊബൈൽ ഫോൺ ബലം പ്രയോഗിച്ച് വാങ്ങിയെന്നും പരാതിയുണ്ട്. ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നവർ ഒാടിയെത്തിയതിനെ തുടർന്ന് അക്രമികൾ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ബുധനാഴ്ച കൊണ്ടോട്ടിയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. സംഭവസമയത്ത് ഇവർ ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷനിയമം 342, 392, 354 എന്നീ വകുപ്പുകൾ അനുസരിച്ച് പിടിച്ചുപറി, കവർച്ച, മാനഹാനി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story