Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'എെൻറ ഹോട്ടൽ' അടുത്ത...

'എെൻറ ഹോട്ടൽ' അടുത്ത മാസം

text_fields
bookmark_border
മലപ്പുറം: കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് കുടുംബശ്രീ മുഖാന്തരം നടപ്പാക്കുന്ന 'എ​െൻറ ഹോട്ടൽ' നഗരസഭ ബസ് സ്റ്റാൻഡിൽ ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങും. 2015ൽ തുടങ്ങാൻ ലക്ഷ്യമിട്ട് ഉപകരണങ്ങൾ നഗരസഭ വാങ്ങിയിരുന്നെങ്കിലും സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. നഗരസഭ സ്വന്തം നിലക്ക് ഇത്തരം സംരംഭങ്ങൾ തുടങ്ങിയാൽ ധനസഹായം അനുവദിക്കാനാവില്ലെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, സ്റ്റാൻഡ് നവീകരണത്തിനൊപ്പം ഹോട്ടൽ പദ്ധതിയും നഗരസഭ ഏറ്റെടുക്കുകയായിരുന്നെങ്കിലും സ്റ്റാൻഡ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഭക്ഷണശാല മാത്രം തുറന്നില്ല. അടുത്ത മാസം തുറക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഹോട്ടലി​െൻറ വൈദ്യുതീകരണ ജോലികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. പത്ത് രൂപക്ക് ചോറും അഞ്ച്‌ രൂപക്ക് ചായയും ലഘുഭക്ഷണവും നൽകുമെന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ഈ വിലയിൽ ഭക്ഷണം നൽകാനാകുമോ എന്നതിൽ ആശങ്കയുണ്ട്. നഗരസഭ സി.ഡി.എസ് വഴി ഒരു കുടുംബശ്രീ അംഗത്തിന് രണ്ട് ലക്ഷം എന്ന കണക്കിൽ അഞ്ച് അംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ ലോൺ അനുവദിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story