Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:37 AM GMT Updated On
date_range 2017-07-20T14:07:29+05:30പാലക്കാട് -^കുളപ്പുള്ളി സംസ്ഥാന പാതയാക്കാൻ നീക്കം
text_fieldsപാലക്കാട് --കുളപ്പുള്ളി സംസ്ഥാന പാതയാക്കാൻ നീക്കം ഒറ്റപ്പാലം: ലോകബാങ്കിെൻറ സഹായത്തോടെ നിർമാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിടുന്ന പാലക്കാട് -കുളപ്പുള്ളി പാത സംസ്ഥാന പാതയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പ് ശ്രമം തുടങ്ങി. സംസ്ഥാന പാതയുടെ വീതിയും മാനദണ്ഡങ്ങളൂം പാലിച്ചു നിർമിച്ച പാതയുടെ പദവി ഉയർത്തണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി ഒറ്റപ്പാലം സെക്ഷൻ ഓഫിസ് ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചു. നിർമാണത്തിന് മുമ്പു നടന്ന ആലോചനായോഗത്തിലും നിർമാണ ഘട്ടത്തിലും ശേഷവും പാലക്കാട് -കുളപ്പുള്ളി പാതയെ വിശേഷിപ്പിച്ചത് സംസ്ഥാന പാതയെന്നായിരുന്നു. പാതയോരത്ത് സ്ഥാപിച്ച ബോർഡുകളും സാക്ഷ്യപ്പെടുത്തുന്നതും സംസ്ഥാന പാതയെന്നു തന്നെയാണ്. എന്നാൽ സംസ്ഥാന പാതയോരങ്ങളിലെ മദ്യ ശാലകൾ പൂട്ടാനുള്ള നിർദേശം ഏപ്രിലിൽ വന്നതോടെയാണ് ഇത് സംസ്ഥാന പാതയല്ലെന്ന വെളിപാടുണ്ടായത്. പൊതുമരാമത്ത് വകുപ്പിെൻറ ആസ്തി രജിസ്റ്റർ അനുസരിച്ച് പാലക്കാട് --കുളപ്പുള്ളി പാത മേജർ ഡിസ്ട്രിക്ട് റോഡാണ്. ഇതിെൻറ പിൻബലത്താലാണ് നഗരമധ്യത്തിലെ ബിവറേജസ് കോർപറേഷെൻറ മദ്യശാല എതിർപ്പുകളുയർന്നിട്ടും പ്രവർത്തനം തുടർന്നത്. കെ.എസ്.ടി.പി നിർമാണം പൂർത്തിയാക്കിയ റോഡ് മൂന്ന് വർഷം മുമ്പാണ് പി.ഡബ്ല്യു.ഡിക്ക് കൈമാറിയത്. 45 കിലോ മീറ്ററാണ് ദൈർഘ്യം.
Next Story