Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:35 AM GMT Updated On
date_range 20 July 2017 8:35 AM GMTഎൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനത്തിന് പൊന്നാനിയിൽ തുടക്കമായി
text_fieldsbookmark_border
പൊതുസമ്മേളനം കെ.പി.സി.സി സെക്രട്ടറി പി.ടി. അജയ്മോഹൻ ഉദ്ഘാടനം ചെയ്തു പൊന്നാനി: കേരള എൻ.ജി.ഒ അസോസിയേഷെൻറ 43-ാമത് ജില്ല സമ്മേളനത്തിന് പൊന്നാനി മാസ് ഓഡിറ്റോറിയത്തിലെ കെ. കരുണാകരൻ പിള്ള നഗറിൽ തുടക്കമായി. ജില്ല പ്രസിഡൻറ് വി.പി. ദിനേശ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. വൈകീട്ട് ചന്തപ്പടിയിൽ നിന്നാരംഭിച്ച വിളംബര ജാഥ ചമ്രവട്ടം ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം കെ.പി.സി.സി -സെക്രട്ടറി പി.ടി. അജയ്മോഹൻ ഉദ്ഘാടനം ചെയ്തു. എല്ലാ സർക്കാർ ജീവനക്കാരും അഴിമതിക്കാരാണെന്ന് സർക്കാർ മുദ്രകുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. വി.പി. ദിനേശ് അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി. ഉണ്ണികൃഷ്ണൻ, സിദ്ദീഖ് പന്താവൂർ, എ.എം. രോഹിത്, കോലത്ത് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story