Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാലിക്കറ്റിൽ പി.ജി...

കാലിക്കറ്റിൽ പി.ജി രജിസ്​ട്രേഷൻ മന്ദഗതിയിൽ

text_fields
bookmark_border
കാലിക്കറ്റിൽ പി.ജി രജിസ്ട്രേഷൻ മന്ദഗതിയിൽ കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ കോളജുകളിലേക്കും പഠനവകുപ്പുകളിലേക്കുമുള്ള പി.ജി പ്രവേശനത്തിനുള്ള ഏകജാലക ഒാൺൈലൻ രജിസ്ട്രേഷൻ 2500 കടന്നു. ഞായറാഴ്ച രാവിലെ മുതലാണ് രജിസ്ട്രേഷൻ തുടങ്ങിയത്. കാലിക്കറ്റിൽ ബിരുദപഠനം പൂർത്തിയാക്കിയ വിദ്യാർഥികളുെട ഗ്രേഡ് കാർഡ് വിതരണം വൈകിയതിനാൽ മന്ദഗതിയിലാണ് രജിസ്ട്രേഷൻ പുരോഗമിക്കുന്നത്. ഗ്രേഡ് കാർഡുകൾ ഉടൻ വിതരണം ചെയ്യുമെന്നാണ് അധികൃതരുടെ വിശദീകരണം. പി.ജി പ്രവേശനത്തിന് ഗ്രേഡല്ല, മാർക്കാണ് മാനദണ്ഡം. ഒറിജിനൽ ഗ്രേഡ് കാർഡ് വിതരണം വൈകിയതിനാൽ പി.ജി പ്രവേശന നടപടികൾ പലവട്ടം നീട്ടുകയായിരുന്നു. മൂന്ന് അലോട്ട്മ​െൻറുകളാണ് പി.ജി ഏകജാലക പ്രവേശനത്തിനുള്ളത്. ക്ലാസുകൾ ആഗസ്റ്റ് 23ന് തുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story