Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:33 AM GMT Updated On
date_range 20 July 2017 8:33 AM GMTപ്രകൃതിക്ഷോഭം: സർക്കാർ സഹായം ആവശ്യപ്പെട്ട് മന്ത്രിക്ക് എം.എൽ.എ കത്ത് നൽകി
text_fieldsbookmark_border
വള്ളിക്കുന്ന്: നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടും കൃഷിയും നശിച്ചവർക്ക് സർക്കാർ അടിയന്തര സഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി. അബ്ദുൽ ഹമീദ് എം.എൽ.എ റവന്യൂ മന്ത്രിക്ക് കത്തുനൽകി. പെരുവള്ളൂർ, മൂന്നിയൂർ, അരിയല്ലൂർ വില്ലേജുകളിൽ നിരവധി പേരുടെ വീടുകൾ പൂർണമായും ഭാഗികമായും തകർന്നിട്ടുണ്ട്. കൃഷി പ്രധാന തൊഴിലായി സ്വീകരിച്ചുവരുന്ന പലരുടെയും കൃഷിയും നശിച്ചിട്ടുണ്ട്. ഇക്കാരണത്താൽ അടിയന്തരമായി ഇടപെട്ട് സർക്കാർ സഹായം നൽകണമെന്നാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് നൽകിയ കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story