Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:33 AM GMT Updated On
date_range 2017-07-20T14:03:45+05:30പെരുവള്ളൂരിൽ ഭാഗികമായി തകർന്നത് ഇരുപതോളം വീടുകൾ
text_fieldsതേഞ്ഞിപ്പലം: ചുഴലിക്കാറ്റിൽ പെരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ ഭാഗികമായി തകർന്നത് ഇരുപതോളം വീടുകൾ. എറമ്പൻ മുസ്തഫ, എറമ്പൻ സൈതു, തലേപുറത്ത് ഹംസക്കോയ, തലേപുറത്ത് ജാഫർ, പാപ്പനാടൻ ഹസ്സൻ, കക്കറ്റ അബൂബക്കർ, വി.പി. നിസാർ, നമ്പൻകുന്നത്ത് ആമിന, കഴുങ്ങുംതോട്ടത്തിൽ ലത്തീഫ്, കഴുങ്ങുംതോട്ടത്തിൽ അബ്ദുറഹ്മാൻ, കൊല്ലറക്കൽ അസീസ്, കൊല്ലറക്കൽ അബ്ദുറഹ്മാൻ, അധികാരത്തിൽ സുന്ദരൻ, കൂമണ്ണചിനക്കൽ പുതിയ പറമ്പൻ മൂസക്കുട്ടി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. പ്രദേശത്തെ നമസ്കാര പള്ളിയുടെ ഷീറ്റും സമീപത്തെ കടകളുടെ മുകൾ ഭാഗത്തെ ഇരുമ്പ് ഷീറ്റുകളും പാറിപ്പോയി. മീഞ്ചന്തയിൽനിന്ന് ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. മരങ്ങൾ മുറിച്ചുമാറ്റാൻ ഫയർഫോഴ്സിനൊപ്പം നാട്ടുകാരും ഫൈറ്റേഴ്സ് ക്ലബ് പ്രവർത്തകരും പങ്കുചേർന്നു. അസി. സ്റ്റേഷൻ ഓഫിസർ പി. സതീഷ്, ലീഡിങ് ഫയർമാൻ സനൽ, ഫയർമാന്മാരായ സി. ശരത്ത്, വി. നിധിൻ, അനിൽ, ഹോംഗാർഡ് സന്തോഷ്, ഫയർമാൻ ഡ്രൈവർ രന്ദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽ കലാം, പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റംല, തിരൂരങ്ങാടി തഹസിൽദാർ ഗോപാലകൃഷ്ണൻ, വില്ലേജ് ഓഫിസർ സുബിൻ ജോസഫ്, കൃഷി ഓഫിസർ ഷാജി, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, പഞ്ചായത്ത് അംഗം സുനിൽ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
Next Story