Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചുഴലിക്കാറ്റ്:...

ചുഴലിക്കാറ്റ്: തിരൂരങ്ങാടി താലൂക്കിൽ വ്യാപകനാശം

text_fields
bookmark_border
തിരൂരങ്ങാടി: താലൂക്കിലെ വിവിധയിടങ്ങളിൽ ബുധനാഴ്ച രാവിലെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി നിരവധി വീടുകൾ തകർന്നു. വിവിധ വില്ലേജുകളിലായി അമ്പതിലേറെ വീടുകളാണ് തകർന്നത്. ഇതിൽ എട്ട് വീടുകൾ പൂർണമായും തകർന്നു. 11 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പെരുവള്ളൂർ വില്ലേജിലെ കൂമണ്ണയിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. ഇവിടെ നാല് വീടുകൾ പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. അരിയല്ലൂരിൽ 25 വീടുകൾ ഭാഗികമായും മൂന്നെണ്ണം പൂർണമായും നശിച്ചു. ഒതുക്കുങ്ങൽ വില്ലേജിൽ ഒരു വീട് പൂർണമായി നശിച്ചു. കൂടാതെ മൂന്നിയൂർ, തേഞ്ഞിപ്പലം, നന്നമ്പ്ര, കണ്ണമംഗലം വില്ലേജുകളിലും നിരവധി വീടുകൾക്ക് കേടുപാടുണ്ട്. ചിലഭാഗങ്ങളിൽ വ്യാപക കൃഷിനാശവുമുണ്ടായി. തീരദേശപ്രദേശങ്ങളായ പരപ്പനങ്ങാടി, വള്ളിക്കുന്ന്, അരിയല്ലൂർ ഭാഗങ്ങളിൽ കടലാക്രമണ ഭീഷണിയും ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story