Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടക്കര സ്​റ്റാന്‍ഡില്‍ ...

എടക്കര സ്​റ്റാന്‍ഡില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണു

text_fields
bookmark_border
യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു എടക്കര: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് മുകളില്‍ സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ പരസ്യബോര്‍ഡ് തകര്‍ന്നു വീണു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുതിയ ബസ് സ്റ്റാന്‍ഡില്‍ ബുധനാഴ്ച ഉച്ചക്ക് 12ഒാടെയാണ് ബോര്‍ഡ് തകര്‍ന്നത്. കാത്തിരിപ്പ് കേന്ദ്രത്തി​െൻറ ഉള്ളിലും ആസ്ബസ്റ്റോസില്‍ നിര്‍മിച്ച മേല്‍ക്കൂരയിലും പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് വര്‍ഷംമുമ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ തുരുമ്പെടുത്തിനെ തുടര്‍ന്ന് ഏത് നിമിഷവും പൊട്ടിവീഴാവുന്ന നിലയിലായിരുന്നു. യാത്രക്കാര്‍ക്ക് ഇടയിലേക്ക് ബോര്‍ഡ് വീണെങ്കിലും ആര്‍ക്കും പരിക്കില്ല. ബോര്‍ഡുകള്‍ അടിയന്തരമായി നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ചിത്രം പുതിയ ബസ് സ്റ്റാന്‍ഡില്‍ തകര്‍ന്നുവീണ സ്വകാര്യ കമ്പനിയുടെ പരസ്യബോര്‍ഡ് ഡെങ്കിപ്പനി ബോധവത്കരണം എടക്കര: നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് ആഭിമുഖ്യത്തില്‍ ഡെങ്കിപ്പനി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ എസ്. പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ സി.എച്ച്.സിയിലെ എന്‍.ആര്‍.എച്ച് കോഒാഡിനേറ്റര്‍ പി.കെ. സീന ക്ലാസെടുത്തു. എസ്.പി.സി ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ അബ്ദുല്‍ മുജീബ്, കെ.പി. മുസഫര്‍, സി.എസ്. സണ്ണി, എം.എം. നജീബ്, ആശാരാജ്, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story