Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോളജ് വിദ്യാർഥികൾ...

കോളജ് വിദ്യാർഥികൾ നാട്ടുകാരെ ആക്രമിച്ചെന്ന് നാലുപേർ ആശുപത്രിയിൽ

text_fields
bookmark_border
കരുവാരകുണ്ട്: കോളജ് വിദ്യാർഥികൾ നാട്ടുകാരെ ആക്രമിച്ചതായി പരാതി. വിദ്യാർഥികൾ തമ്മിലെ അടിപിടി കോളജിന് പുറത്തെത്തിയപ്പോൾ തടയാനെത്തിയ നാട്ടുകാരെ വിദ്യാർഥികൾ കൈയേറ്റം ചെയ്യുകയായിരുന്നെന്നാണ് പരാതി. കരുവാരകുണ്ട് കണ്ണത്ത് നജാത്ത് കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർഥികൾ തമ്മിലാണ് ബുധനാഴ്ച ഉച്ചയോടെ അടിപിടിയുണ്ടായത്. കോളജിന് പുറത്തുണ്ടായ അടിപിടിക്കിടെ ഒരു വിദ്യാർഥി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ വിദ്യാർഥികളെ തടഞ്ഞ വീട്ടുകാരെ വിദ്യാർഥികൾ കൈയേറ്റം ചെയ്യുകയായിരുന്നത്രെ. ഇതിലാണ് നാല് പരിസരവാസികൾക്ക് പരിക്കേറ്റത്. ചെട്ടിയൻതൊടിക ബഷീർ, ആർഷിദ്, പുക്കുന്നൻ അസ്ലം, അച്ചുതൊടിക മുഹമ്മദ് മിൻഹാജ് എന്നിവരാണ് വണ്ടൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. ഇവർ പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story