Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമരുന്ന് ദൗര്‍ലഭ്യം...

മരുന്ന് ദൗര്‍ലഭ്യം സൃഷ്​ടിച്ചാല്‍ കര്‍ശനനടപടി: ഡ്രഗ്സ് കണ്‍ട്രോളര്‍

text_fields
bookmark_border
മരുന്ന് ദൗര്‍ലഭ്യം സൃഷ്ടിച്ചാല്‍ കര്‍ശനനടപടി: ഡ്രഗ്സ് കണ്‍ട്രോളര്‍ തിരുവനന്തപുരം: ജി.എസ്.ടി സംവിധാനം നിലവില്‍വന്നതോടെ മരുന്നുകളുടെ വിൽപനനികുതിയില്‍ മാറ്റംവന്നിട്ടുള്ളതിനാല്‍ ജൂലൈ ഒന്നിനു മുമ്പുള്ള സ്റ്റോക്ക് വിൽപനക്കും സാങ്കേതിക തടസ്സമുണ്ടെന്നും മരുന്നുകള്‍ക്ക് താൽക്കാലിക ദൗര്‍ലഭ്യമുള്ളതായുമുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു. വകുപ്പ് നടത്തിയ പരിശോധനയില്‍ മരുന്ന് ദൗര്‍ലഭ്യം കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും വിഭാഗത്തില്‍ മരുന്നുകള്‍ ലഭ്യമല്ലെങ്കില്‍ വിവരം ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പി​െൻറ ജില്ല ഓഫിസുകളില്‍ അറിയിച്ച് പരിഹാരംനേടാം. മരുന്ന് വ്യാപാരികള്‍ സാങ്കേതികത്വത്തി​െൻറ പേരില്‍ കമ്പനിയുടെ മരുന്നുകള്‍ സ്റ്റോക്ക് എടുക്കാതിരിക്കുകയോ അതിന് പ്രേരണ നല്‍കുകയോ ചെയ്താല്‍ അവശ്യവസ്തു നിയമപ്രകാരം കര്‍ശനനടപടി കൈക്കൊള്ളുമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story