Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:25 AM GMT Updated On
date_range 2017-07-20T13:55:32+05:30അഭിഭാഷക ക്ഷേമനിധിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; നടപടി വേണമെന്ന് അന്വേഷണ സമിതി
text_fieldsഅഭിഭാഷക ക്ഷേമനിധിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; നടപടി വേണമെന്ന് അന്വേഷണ സമിതി കൊച്ചി: കേരള അഭിഭാഷക ക്ഷേമനിധിയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ബാർ കൗൺസിലിെൻറ പ്രത്യേക അന്വേഷണ സമിതി കണ്ടെത്തി. ക്ഷേമനിധിയിലേക്ക് അഭിഭാഷകർ നൽകുന്ന വരിസംഖ്യയിലും ക്ഷേമനിധി സ്റ്റാമ്പ് വിൽപന വരുമാനത്തിലുമാണ് ക്രമക്കേട് നടന്നിട്ടുള്ളത്. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ട്രസ്റ്റിെൻറ 2007 മുതൽ 2010 വരെയുള്ള കണക്കുകൾ ഒാഡിറ്റ് ചെയ്തതിൽ 69 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോടതിയിൽ നൽകുന്ന ഹരജികളിൽ അഭിഭാഷക ക്ഷേമനിധി സ്റ്റാമ്പ് പതിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. ഇങ്ങനെ സ്റ്റാമ്പ് വിറ്റുകിട്ടുന്ന തുക അഭിഭാഷക ക്ഷേമനിധിയിലേക്കാണ് നിക്ഷേപിക്കുന്നത്. ഇൗ തുകയിലും ക്രമേക്കട് നടന്നതായി സമിതി കണ്ടെത്തി. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ അഭിഭാഷക ക്ഷേമനിധി ട്രസ്റ്റ് അംഗങ്ങളുടെ യോഗം ഇൗമാസം 29ന് കൊച്ചിയിൽ ചേരുന്നുണ്ട്. കേരള ബാർ കൗൺസിലിെൻറ മേൽനോട്ടത്തിലാണ് അഭിഭാഷക ക്ഷേമനിധിയുടെ പ്രവർത്തനം. ബാർ കൗൺസിൽ ഭരണസമിതി കാലാവധി പൂർത്തിയായതിനെത്തുടർന്ന് ഇപ്പോൾ ചുമതല വഹിക്കുന്ന അഡ്വക്കറ്റ് ജനറൽ ചെയർമാനായ മൂന്നംഗ സമിതിയിലെ അംഗങ്ങളാണ് ചാർട്ടേഡ് അക്കൗണ്ടൻറ് മുഖേന മൂന്നുവർഷത്തെ ഒാഡിറ്റ് നടത്തിയത്.
Next Story