Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:25 AM GMT Updated On
date_range 2017-07-20T13:55:32+05:30കർണാടകക്ക് സ്വന്തമായി പതാക; ഭരണഘടനവിരുദ്ധമെല്ലന്ന് മുഖ്യമന്ത്രി
text_fieldsകർണാടകക്ക് സ്വന്തമായി പതാക; ഭരണഘടനവിരുദ്ധമെല്ലന്ന് മുഖ്യമന്ത്രി ബംഗളൂരു: സംസ്ഥാനത്തിന് സ്വന്തമായി ഒരു പതാക രൂപകൽപന ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ന്യായീകരണവുമായി രംഗത്തെത്തി. സംസ്ഥാനത്തിന് സ്വന്തമായി പതാകയുണ്ടാകുന്നതിൽ ഭരണഘടനവിരുദ്ധമായി ഒന്നുമില്ലെന്നും അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല സർക്കാറിെൻറ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ സിവിൽ സർവിസ് പരീക്ഷയിലെ മുതിർന്ന റാങ്കുകാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനു മാത്രമായി ഒരു പതാക സാധ്യമാണോയെന്ന് പരിശോധിക്കാൻ കർണാടക സർക്കാർ ഒമ്പതംഗ സമിതിയെ നിയോഗിച്ചതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. കോൺഗ്രസ് സർക്കാറിെൻറ നീക്കം ദേശവിരുദ്ധമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. വ്യാപകമായി ഉപയോഗിക്കുന്ന ചുവപ്പും മഞ്ഞയും നിറമുള്ള പതാകക്ക് ഔദ്യോഗിക പദവി നൽകുന്നതിന് നിയമപരമായ സാധ്യതയുണ്ടോ എന്ന കാര്യം പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സ്വന്തമായി പതാകയുണ്ടാകുന്നതിൽ ദേശവിരുദ്ധമായി ഒന്നുമില്ല. സംസ്ഥാനത്തിനു സ്വന്തമായി ഒരു ഗാനമുണ്ട്. അതുകൊണ്ട് ദേശീയഗാനത്തോടുള്ള ആദരവ് കുറഞ്ഞിട്ടില്ല. ബി.ജെ.പിയും ജനതാദൾഎസും ഭരണഘടനയിൽ ഇല്ലാത്ത ഉപവാക്യങ്ങൾ എടുത്തുപറഞ്ഞാണ് നീക്കത്തെ എതിർക്കുന്നത്. രാജ്യത്തിെൻറ ദേശീയചിഹ്നങ്ങളെ ഒരിക്കലും അവമതിക്കില്ല. തീരുമാനം രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story