Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2017 8:25 AM GMT Updated On
date_range 2017-07-20T13:55:32+05:30അക്കിത്തം കൃതികളുടെ ൈകയെഴുത്തുപ്രതികൾ ഇനി മലയാള സർവകലാശാലക്ക് സ്വന്തം
text_fieldsതിരൂർ: മഹാകവി അക്കിത്തത്തിെൻറ കൈപ്പടയിലുള്ള രചനകൾ ഇനി മലയാള സർവകലാശാലക്ക് സ്വന്തം. അക്കിത്തത്തിൽനിന്ന് സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ കൃതികൾ ഏറ്റുവാങ്ങി. പ്രമുഖ സാഹിത്യകാരന്മാരുടെ സ്വന്തം കൈപ്പടയിലുള്ള സൃഷ്ടികൾ സൂക്ഷിക്കുന്നതിന് തയാറാക്കിയ പദ്ധതിയുടെ ഭാഗമായി സർവകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിലാണ് ഇവ സൂക്ഷിക്കുക. കുമരനല്ലൂരിലെ വീട്ടിൽ ചെന്നാണ് രചനകൾ ഏറ്റുവാങ്ങിയത്. ഭാഗവത വിവർത്തനത്തിെൻറ ചില ഭാഗങ്ങളും ആകാശവാണിയിൽ ജോലി ചെയ്ത കാലത്തെ ഓർമക്കുറിപ്പുകളും വൈലോപ്പിള്ളി, മാധവിക്കുട്ടി തുടങ്ങിയവരോടൊത്തുള്ള അനുഭവങ്ങളും 'തൊള്ളേക്കണ്ണൻ', 'വേനൽമഴ' തുടങ്ങിയ കവിതകളും ഏറ്റുവാങ്ങിയവയിലുണ്ട്. തീവണ്ടി കിട്ടാതെ റെയിൽവേ സ്റ്റേഷനിൽ രാത്രികഴിയേണ്ടി വന്ന വൈലോപ്പിള്ളിക്ക് കൂട്ടിരുന്നതിെൻറ കഥ, ഇടശ്ശേരി, എം. ഗോവിന്ദൻ, വി.കെ.എ. റഹീം തുടങ്ങിയവരുമായി കവിക്കുണ്ടായിരുന്ന ബന്ധങ്ങൾ, എൻ.വി. കൃഷ്ണവാര്യർ, ബഷീർ, തകഴി, സി.ജെ, ജി. ശങ്കരക്കുറിപ്പ്, കാരൂർ, ഉറൂബ് എന്നിവരോടൊപ്പം പങ്കിട്ട സാഹിത്യസദസ്സുകൾ തുടങ്ങിയവയെല്ലാം സർവകലാശാലക്ക് ലഭിച്ച ൈകയെഴുത്ത് പ്രതികളിലെ ലേഖനങ്ങളിലും അനുഭവക്കുറിപ്പുകളിലും വിവരിച്ചിട്ടുണ്ട്. Tir G1 akkitham photo tirg akkitham: മഹാകവി അക്കിത്തത്തിൽനിന്ന് കൈപ്പടയിലുള്ള സൃഷ്ടികൾ മലയാള സർവകലാശാല വൈസ് ചാൻസലർ കെ. ജയകുമാർ ഏറ്റുവാങ്ങുന്നു
Next Story